ഇ സേവനങ്ങൾ കേമമെന്ന് ഉപഭോക്താക്കൾ
text_fieldsദോഹ: ആഭ്യന്തര മന്ത്രാലയത്തിെൻറ (എംഒഐ) ഇലക്ട്രോണിക് സേവനങ്ങളില്‍ ഭൂരിപക്ഷം ഉപഭോ ക്താക്കള്‍ക്കും സംതൃപ്തി. നിലവില്‍ ഏകദേശം നാലു ലക്ഷം ഇ സര്‍വീസ് ഉപയോക്താക്കളാണ് സേവ നങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. മന്ത്രാലയത്തിെൻറ വെബ്സൈറ്റ്, മെട്രാഷ് 2 മൊബൈല്‍ ആപ്പ് എന്നിവ മുഖേന നല്കുന്ന സേവനങ്ങളില്‍ പൂര്‍ണതൃപ്തിയുണ്ടെന്ന് 87ശതമാനം പേരും അഭിപ്രായപ്പെടുന്നു. ആഭ്യന്തരമന്ത്രാലയം വെബ്സൈറ്റില്‍ നടത്തിയ സര്‍വേയിലാണ് ഇത് തെളിഞ്ഞത്. ഫോണുകള്‍ക്കും സ്മാര്‍ട്ട് ഡിവൈസുകള്‍ക്കുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് അടുത്തിടെ മെട്രാഷ് 2െൻറ പുതിയ പതിപ്പ് അവതരിപ്പിച്ചിരുന്നു.
മന്ത്രാലയത്തിെൻറ സേവനങ്ങള്‍ ഏതുസ്ഥലത്തിരുന്നും ഏതുസമയത്തും വളരെ വേഗത്തില്‍ ഉപയോഗപ്പെടുത്താന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. നിലവില്‍ 174ലധികം ഇസേവനങ്ങളാണ് മെട്രാഷിലൂടെ നല്‍കുന്നത്. പാസ്പോര്‍ട്ട് ജനറല്‍ ഡയറ്കടറേറ്റുമായി ബന്ധപ്പെട്ട് മാത്രം പ്രതിദിനം ഏകദേശം 7000 ഇടപാടുകള്‍ നടക്കുന്നുണ്ട്. ആറു ഭാഷകളില്‍ നിലവില്‍ മെട്രാഷ് ടു ലഭ്യമാണ്. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഉര്‍ദു, മലയാളം ഭാഷകളിലാണ് ലഭ്യമാകുന്നത്. ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും മെട്രാഷ് 2 സേവനം പ്രയോജനപ്പെടുത്താം. താമസക്കാര്‍, വിവിധ സ്ഥാപനങ്ങള്‍, എല്ലാത്തരം വിസയുള്ളവരും തുടങ്ങിയവരാണ് ഇതിെൻറ ഗുണഭോക്താക്കള്‍. വെബ്സൈറ്റ് മുഖേനയും മെട്രാഷ് രണ്ടിലൂടെയും വകുപ്പിെൻറ ഇലക്ട്രോണിക് സേവനങ്ങള്‍ ലഭിക്കും. മെട്രാഷ് 2, മന്ത്രാലയം വെബ്സൈറ്റ് എന്നിയിലൂടെ നിലവില്‍ 211 ഇലക്ട്രോണിക് സേവനങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. മെട്രാഷ് 2 വരിക്കാരുടെ എണ്ണം 4,63,864 ആയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിെൻറ സര്‍വേയില്‍ പങ്കെടുത്തവരില്‍ 66ശതമാനം പേര് സേവനങ്ങള്‍ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 21 ശതമാനം പേര്‍ക്ക് നല്ലതെന്ന അഭിപ്രായമായിരുന്നു. മന്ത്രാലയം വെബ്സൈറ്റില്‍ മെയ് ആറിന് തുടങ്ങിയ സര്‍വേ പോള്‍ ആഗസ്റ്റ് ആറുവരെ തുടരും. ഇതിനോടകം ഏകദേശം 600ഓളം പേര് ഓണ്‍ലൈന്‍ സര്‍വേയുടെ ഭാഗമായിട്ടുണ്ട്. ഇതില്‍ 391 പേരാണ്(66%) സേവനങ്ങള്‍ മികച്ചതാണെന്ന അഭിപ്രായം പങ്കുവച്ചത്. 123പേര്‍ക്ക്(21%) നല്ലതാണെന്ന അഭിപ്രായമാണ്.
ഇ സേവനങ്ങള്‍ അപര്യാപ്തമാണെന്ന അഭിപ്രായം കേവലം അഞ്ചുശതമാനം പേര്‍ക്ക് മാത്രമാണ്. അതേസമയം ഒമ്പത് ശതമാനത്തോളം പേര് സേവനങ്ങള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.