Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ-​പേ​മെൻറ്​...

ഇ-​പേ​മെൻറ്​ പ​വ​ർ​ഫു​ളാ​ണ്​

text_fields
bookmark_border
ഇ-​പേ​മെൻറ്​ പ​വ​ർ​ഫു​ളാ​ണ്​
cancel

ദോ​ഹ: ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ്​ മു​ത​ൽ പോ​യ​ൻ​റ്​ ഓ​ഫ്​ സെ​യി​ൽ വ​രെ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളു​ടെ സ്വീ​കാ​ര്യ​ത ഓ​രോ മാ​സ​ങ്ങ​ളി​ലു​മാ​യി വ​ർ​ധി​ക്കു​ന്ന​താ​യി ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്റെ റി​പ്പോ​ർ​ട്ട്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ജൂ​ൺ മാ​സ​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ച്ച​താ​യി ക്യു.​സി.​ബി അ​റി​യി​ച്ചു.

ഈ ​വ​ർ​ഷം ജൂ​ണി​ൽ രാ​ജ്യ​ത്തെ ഇ-​കോ​മേ​ഴ്‌​സ് ഇ​ട​പാ​ടു​ക​ൾ 72.6 ല​ക്ഷം റി​യാ​ൽ ക​വി​ഞ്ഞു. ഇ-​കോ​മേ​ഴ്‌​സ് ഇ​ട​പാ​ടു​ക​ളു​ടെ മൂ​ല്യം മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 347 കോ​ടി​യി​ലെ​ത്തി. 2023, 2022 ജൂ​ൺ മാ​സ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 40, 16 ശ​ത​മാ​നം വ​ള​ർ​ച്ച​യാണ് രേഖ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ സെ​ൻ​ട്ര​ൽ ബാ​ങ്ക് ചൂ​ണ്ടി​ക്കാ​ട്ടി.

ഇ-​കോ​മേ​ഴ്‌​സ് ഇ​ട​പാ​ടു​ക​ൾ 2023, 2022 ജൂ​ണി​ൽ യ​ഥാ​ക്ര​മം 20.9 ല​ക്ഷ​ത്തി​ലും 43.7 ല​ക്ഷ​ത്തി​ലു​മെ​ത്തി. പി.​ഒ.​എ​സ് വി​ൽ​പ​ന ജൂ​ണി​ൽ കു​ത്ത​നെ വ​ർ​ധി​ച്ച​താ​യും ബാ​ങ്ക് വ്യ​ക്ത​മാ​ക്കി. ക​ണ​ക്കു​ക​ൾ പ്ര​കാ​രം പി.​ഒ.​എ​സ് ഇ​ട​പാ​ടു​ക​ളു​ടെ മൂ​ല്യം വാ​ർ​ഷി​കാ​ടി​സ്ഥാ​ന​ത്തി​ൽ 2023 ജൂ​ണി​ൽ 754 കോ​ടി റി​യാ​ലും 2022 ജൂ​ണി​ൽ 659 കോ​ടി റി​യാ​ലും ആ​ണെ​ങ്കി​ൽ, ഈ ​വ​ർ​ഷം ജൂ​ണി​ൽ 778 കോ​ടി റി​യാ​ൽ രേ​ഖ​പ്പെ​ടു​ത്തി.

കോ​ൺ​ടാ​ക്ട്‌​ലെ​സ് കാ​ർ​ഡ് ഇ​ട​പാ​ടു​ക​ൾ, ഇ-​വാ​ല​റ്റ്, മൊ​ബൈ​ൽ പി.​ഒ.​എ​സ്, ക്യു.​ആ​ർ കോ​ഡ് സ്‌​കാ​ന​ർ, ഒ​ൺ​ലൈ​ൻ ബി​ല്ലി​ങ് എ​ന്നി​വ​യെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​ൽ പി.​ഒ.​എ​സ് സൊ​ലൂ​ഷ​ൻ സു​ര​ക്ഷി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​യ പ​ണ​മി​ട​പാ​ട് സേ​വ​ന​മാ​ണ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്.

ഡി​ജി​റ്റ​ൽ പേ​മെൻറ്​ കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഹി​മ്യാ​ൻ ഡെ​ബി​റ്റ് കാ​ർ​ഡും ഖ​ത്ത​ർ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഖ​ത്ത​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വ്യാ​പാ​ര​മു​ദ്ര​യു​ള്ള ആ​ദ്യ പ്രീ​പെ​യ്ഡ് കാ​ർ​ഡാ​ണി​ത്. രാ​ജ്യ​ത്ത് എ​ല്ലാ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും എ.​ടി.​എ​മ്മു​ക​ളി​ലും ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ടു​ക​ളി​ലും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ഹി​മ്യാ​ൻ ബാ​ങ്കു​ക​ളി​ൽ ല​ഭ്യ​മാ​ണ്. അ​ടു​ത്തി​ടെ ഡി​ജി​റ്റ​ൽ പേ​മെ​ന്റ് ഇ​ക്കോ​സി​സ്റ്റം വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി നൂ​ത​ന ത​ൽ​ക്ഷ​ണ പേ​മെ​ന്റ് സേ​വ​ന​മാ​യ ഫ​വ്‌​റാ​ൻ സേ​വ​ന​ത്തി​നും ക്യു.​സി.​ബി തു​ട​ക്കം കു​റി​ച്ചു.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ വ​ൻ സ്വീ​കാ​ര്യ​ത ല​ഭി​ച്ച സേ​വ​നം, നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ണ​മി​ട​പാ​ട് പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. മു​ഴു​സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന സേ​വ​നം മൊ​ബൈ​ൽ ബാ​ങ്കി​ങ് ആ​പ് വ​ഴി​യും ഡി​ജി​റ്റ​ൽ ചാ​ന​ലു​ക​ളി​ലൂ​ടെ​യും ഉ​പ​യോ​ഗി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Central BankOnline payment
News Summary - E payment
Next Story