സാമ്പത്തിക വൈവിധ്യവത്കരണം: നിർണായക ശക്തിയായി ഉൽപാദന മേഖല
text_fieldsദോഹ: രാജ്യത്തിെൻെറ സാമ്പത്തിക വൈവിധ്യവത്കരണ പ്രക്രിയയിൽ ഉൽപാദന മേഖല നിർണായക ശക്തിയാകുന്നു. കെ. പി.എം. ജി റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളത്. ഖത്തർ നാഷനൽ വിഷൻ 2030െൻറ ഭാഗമായി വികസന മേഖലയിലെ സുസ്ഥിരതയും ജനങ്ങളുടെ ഉയർന്ന ജീവിതനിലവാരവും സാധ്യമാക്കുന്നതിന് ഉൽപാദന മേഖലക്ക് വൻ പ്രാധാന്യമാണുള്ളത്. ഹൈഡ്രോകാർബണെ മാത്രം ആശ്രയിച്ചുള്ള സമ്പദ്വ്യവസ്ഥയിൽ നിന്നും സാമ്പത്തിക വൈവിധ്യവത്കരണത്തിലൂന്നിയുള്ള സമ്പദ്വ്യവസ്ഥയാണ് ഖത്തർ ദേശീയനയം ലക്ഷ്യമിടുന്നത്. വിവരാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള നിക്ഷേപത്തി െൻറ ചലനവും സ്വകാര്യ മേഖലയുടെ വളർച്ചയും ഇതിൽ പ്രധാന പങ്കുവഹിക്കും.
മാലിന്യവും മറ്റും പുനഃചംക്രമണം ചെയ്യുന്ന മേഖലയിൽ നിലവിൽ 135 വ്യവസായ ശാലകളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 215 ഉൽപന്നങ്ങളാണ് ഇവിടെനിന്ന് ഉൽപാദിപ്പിക്കുന്നത്. 62 ഫാക്ടറികളിൽനിന്നായി 78 പേപ്പർ ഉൽപന്നങ്ങളും ഉൽപാദിപ്പിക്കുന്നുണ്ടെന്നും വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഉൽപാദന മേഖലയിൽ നിന്നുള്ള മാലിന്യങ്ങൾ റീസൈക്ലിങ് ചെയ്തതിലൂടെ 434000 ടൺ കെട്ടിട നിർമാണ വസ്തുക്കളാണ് ഉൽപാദിപ്പിച്ചത്. 482402 ടയറുകൾ പുനരുൽപാദിപ്പിച്ചതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നേരത്തേ പുറത്തുവിട്ടിരുന്നു.
നിർമാണ സാമഗ്രികൾക്കും കെമിക്കൽ ഉൽപന്നങ്ങൾക്കുമായി 281 ഫാക്ടറികളാണ് ഖത്തറിൽ പ്രവർത്തിക്കുന്നത്. 392 ഉൽപന്നങ്ങൾ ഇവിടെനിന്ന് ഉൽപാദിപ്പിക്കുന്നു. അഞ്ച് ഫാക്ടറികളിൽ നിന്നായി 22 മെഡിക്കൽ ഉൽപന്നങ്ങളും ഉൽപാദിപ്പിക്കുന്നുണ്ട്. പെട്രാേളിയം പെട്രാേകെമിക്കൽ മേഖലയിൽ 28 ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. 64 ഉൽപന്നങ്ങളാണ് ഈ മേഖലയിൽനിന്ന് ഉൽപാദിപ്പിക്കപ്പെടുന്നത്.
ഉരുക്ക് മേഖലയിൽ 179 ഫാക്ടറികളിൽ നിന്നായി 291 ഉൽപന്നങ്ങളും ഖത്തറിൽ ഉണ്ടാക്കുന്നുണ്ട്. ഗാർമെൻറ്സ്, തുണിത്തര മേഖലയിൽ 42 ഉൽപന്നങ്ങളാണ് 15 വ്യവസായശാലകളിൽ നിന്നുമായി ഉൽപാദിപ്പിക്കുന്നത്. പ്രാദേശിക ഉൽപാദകരെ പിന്തുണക്കുന്നതിനുള്ള ഖത്തർ ഗവൺമെൻറിൻെറ ശ്രമങ്ങൾ രാജ്യത്തിൻെറ ഉൽപാദക മൂല്യം വർധിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് 30 ശതമാനമായി ഉയരുമെന്നും കെ.പി.എം.ജി പുറത്തുവിട്ട റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.