‘എജു കഫേ’ ഖത്തറിലേക്ക്; പൊഡാർ സ്കൂൾ വേദി
text_fieldsദോഹ: ലോകോത്തര കലാലയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്നവർക്കും മികച്ച പഠന മാർഗങ്ങൾ തേടുന്നവർക്കും വഴികാട്ടിയായി ‘ഗൾഫ് മാധ്യമം’ വിദ്യാഭ്യാസകരിയർ മേളയായ ‘എജു കഫേ’ ഖത്തറിലുമെത്തുന്നു. ഇന്ത്യയിലും യു.എ.ഇയിലുമായി ഏറെ ശ്രദ്ധേയമായ വിദ്യാഭ്യാസ പ്രദർശനം ആദ്യമായാണ് ഖത്തറിലേക്കെത്തുന്നത്. വിദ്യാഭ്യാസ-കരിയർ വിദഗ്ധരും, ഇന്ത്യയിലെയും ഗൾഫിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ഉൾപ്പെടെ സർവകലാശാല പ്രതിനിധികളും, പ്രഭാഷകരും അണിനിരക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ പ്രദർശനത്തിന് ജനുവരി 19, 20 തീയതികളിൽ അൽ മെഷാഫിലെ പൊഡാർ പേൾ സ്കൂൾ വേദിയാകും.
ഖത്തറിലെ വിദ്യാർഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന എജു കഫേയുടെ പോസ്റ്റർ പ്രകാശനവും സ്വാഗതസംഘം രൂപവത്കരണവും ഇന്ത്യൻ കൾചറൽ സെന്റർ ആസ്ഥാനത്തെ മുംബൈ ഹാളിൽ നടന്നു. ഇന്ത്യൻ എംബസി അപെക്സ് ബോഡി ഭാരവാഹികളും സാമൂഹിക നേതാക്കളും പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണിക്ണഠൻ ‘എജു കഫേ’ പോസ്റ്റർ പ്രകാശനം ചെയ്തു. ചടങ്ങിൽ എജു കഫേയുടെ ധാരണപത്രം ഗൾഫ് മാധ്യമം മീഡിയ വൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി പൊഡാർ പേൾ സ്കൂൾ പ്രസിഡന്റ് സാം മാത്യുവിന് കൈമാറി. 2016ൽ തുടങ്ങി യു.എ.ഇയിലും ജിദ്ദയിലും കേരളത്തിലെ വിവിധ നഗരങ്ങളിലുമായി നടന്ന വിദ്യാഭ്യാസ മേളകളിലൂടെ ഏറ്റവും ശ്രദ്ധേയമായി മാറിയ ‘എജു കഫേ’യെ സംബന്ധിച്ച് ഗൾഫ് മാധ്യമം ഖത്തർ റീജനൽ മാനേജർ ടി.എസ്. സാജിദ് വിശദീകരിച്ചു. റഹീം ഓമശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എ.പി. മണികണ്ഠൻ, സാം മാത്യു എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അഡ്വ. വി. മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും നാസർ ആലുവ നന്ദിയും പറഞ്ഞു.
എ.പി. മണികണ്ഠൻ ചെയർമാൻ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ചെയർമാനും അഡ്വ. വി. മുഹമ്മദ് ഇഖ്ബാൽ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. സാം മാത്യു, പൊഡാർ പേൾ സ്കൂൾ ഡയറക്ടർ അഷ്റഫ് മഠത്തിൽ, റഹീം ഓമശ്ശേരി, ഹബീബ് റഹ്മാൻ, ജോപ്പച്ചൻ തെക്കേക്കൂറ്റ്, എബ്രഹാം ജോസഫ് എന്നിവരാണ് വൈസ് ചെയർമാന്മാർ. ഉപദേശക സമിതി ചെയർമാനായി കെ.സി. അബ്ദുല്ലത്തീഫിനെ തിരഞ്ഞെടുത്തു. കെ.വി. ബോബൻ, ഇ. അർഷദ് , ഡോ. താജ് ആലുവ, റഷീദ് അഹമ്മദ് എന്നിവരാണ് ഉപദേശകസമിതി വൈസ് ചെയർമാന്മാർ.
കൺവീനർ: അഹമ്മദ് അൻവർ. അംഗങ്ങളായി അഹമ്മദ് കുഞ്ഞി, അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഹൈദർ ചുങ്കത്തറ, അജി കുര്യാക്കോസ്, മുഹമ്മദ് ഷബീർ, മജീദ് അലി, ആരിഫ് അഹമ്മദ്, നസീമ ടീച്ചർ, ഫൈസൽ, ഷബ്ന എന്നിവരെയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.