ഗസ്സയുടെ പ്രതീക്ഷകൾക്കൊപ്പം
text_fieldsദോഹ: 76 ദിവസം പിന്നിട്ട ഇസ്രായേൽ ആക്രമണങ്ങളിൽ ജീവിതം ദുസ്സഹമായ ഗസ്സയുടെ ഉയിർത്തെഴുന്നേൽപ്പിനെ മുന്നിൽനിന്ന് നയിക്കാൻ ഖത്തർ ആസ്ഥാനമായ എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ.
അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്നടിഞ്ഞ ഗസ്സയിൽ വിദ്യാഭ്യാസ, ആരോഗ്യ പ്രവർത്തനങ്ങൾക്കായി 3.3 കോടി റിയാലിന്റെ പദ്ധതിയാണ് എജുക്കേഷൻ എബൗ ഓൾ പ്രഖ്യാപിച്ചത്. 2.33 ലക്ഷം പേർ ഗുണഭോക്താക്കളാകുന്ന പദ്ധതിയാണ് ഇ.എ.എ നേതൃത്വത്തിൽ ആവിഷ്കരി
ക്കുന്നത്. എജുക്കേഷന്‍ എബൗ ഓള് ഫൗണ്ടേഷനു കീഴിൽ പ്രവർത്തിക്കുന്ന അല്‍ ഫഖൂറ പ്രോഗ്രാം വഴി അഞ്ച് പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്.
ഗസ്സയിലെ കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെയും മാനസിക ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നതാണ് പദ്ധതികള്‍. വിശദ ആസൂത്രണത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായി 3.3 കോടി ഖത്തര്‍ റിയാല്‍ (ഏതാണ്ട് 70 കോടിയോളം രൂപ) നീക്കിവെച്ചതായി ഇ.എ.എ ഫൗണ്ടേഷൻ സി.ഇ.ഒ ഫഹദ് അൽ സുലൈതി പറഞ്ഞു.
ഇസ്രായേലിന്റെ മനുഷ്യത്വ രഹിത ആക്രമണങ്ങളിൽ ഉറ്റവരെ നഷ്ടമാവുകയും അടിസ്ഥാന സൗകര്യങ്ങളും തകർന്നടിയുകയും ചെയ്ത ഗസ്സയിലെ കുട്ടികള്‍ ഉള്‍പ്പെടെ 51,000 പേര്‍ക്ക് മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള കൗണ്‍സലിങ് ഏര്‍പ്പെടുത്തും.
ഗസ്സയിലെ അടിയന്തര മാനുഷിക സഹായങ്ങളും മറ്റും ലഭ്യമാക്കാൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതായി ഫഹദ് അൽ സുലൈതി പറഞ്ഞു. ഗസ്സയിൽ നിന്നുള്ള യുവാക്കളുടെ ഉപരിപഠനത്തിനായി 100 സ്കോളർഷിപ്പുകൾക്ക് നേരത്തേ തന്നെ ഇ.എ.എ അനുമതി നൽകിയിരുന്നു.
ഗസ്സയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും, കുട്ടികൾ ഉൾപ്പെടെ നൂറുശതമാനും പേർക്കും മാനസികാരോഗ്യത്തിന് പിന്തുണയും കൗൺസലിങ്ങും ആവശ്യമാണെന്നും യുനിസെഫ് ഡെപ്യൂട്ടി റീജനൽ ഡയറക്ടർ മാർക് റുബിൻ പറഞ്ഞു.
ഒക്ടോബർ ഏഴിന് മുമ്പ് ഗസ്സയിൽ മാനസികാരോഗ്യപരിചരണവും കൺസലിങ്ങും ആവശ്യമായവരുടെ എണ്ണം 50 ശതമാനമെന്നായിരുന്നു യു.എൻ ഏജൻസികളുടെ നിഗമനം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മുഴുവൻ പേരും ഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ വിഡിയോ കോൺഫറൻസ് വഴി പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഖത്തറിൽനിന്നുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിവലിൽ ദിനേന 1.50ലക്ഷം ഭക്ഷണപ്പൊതികളാണ് ഗസ്സയിൽ വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.