Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎജ്യുക്കേഷൻ സിറ്റി...

എജ്യുക്കേഷൻ സിറ്റി സ്​റ്റേഡിയം നിർമാണവും പൂർത്തിയായി

text_fields
bookmark_border
എജ്യുക്കേഷൻ സിറ്റി സ്​റ്റേഡിയം നിർമാണവും പൂർത്തിയായി
cancel
camera_alt??????????? ?????? ???????????

ദോഹ: 2022 ലോകകപ്പി​െൻറ പ്രധാന വേദികളിലൊന്നായ ഖത്തർ ഫൗണ്ടേഷനിലെ എജ്യുക്കേഷൻ സിറ്റി സ്​റ്റേഡിയത്തി ​െൻറ നിർമാണ ജോലികളെല്ലാം പൂർത്തിയായതായി ഖത്തർ ഫൗണ്ടേഷനും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും പ്രഖ്യാപിച്ചു.ഇതോടെ 2022ലെ ഫിഫ ലോകകപ്പിന് നിർമാണം പൂർത്തിയാകുന്ന മൂന്നാമത് സ്​റ്റേഡിയമാകും എജ്യുക്കേഷൻ സിറ്റി സ്​റ്റേഡിയം. 2017ൽ ലോകകപ്പിനുള്ള ആദ്യ സ്​റ്റേഡിയമായി ഖലീഫ രാജ്യാന്തര സ്​റ്റേഡിയവും രണ്ടാമതായി 2019ൽ അൽ വക്റയിലെ അൽ ജനൂബ് സ്​റ്റേഡിയവും നിർമാണം പൂർത്തിയാക്കുകയും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തിരുന്നു. കോവിഡ്–19 മഹാമാരിക്കാലത്തും ലോകകപ്പ് സ്​റ്റേഡിയത്തി​െൻറ നിർമാണം പൂർത്തിയാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച മുൻനിര തൊഴിലാളികളുടെ സംഭാവനകളെ ആദരിച്ച് കൊണ്ട് ജൂൺ 15ന് സ്​റ്റേഡിയം പൂർത്തിയായതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. കോവിഡ്–19 ശേഷമുള്ള കായികലോകത്തി​െൻറ ഭാവി, മാനസികാരോഗ്യം, ആരാധകരുടെ അനുഭവം എന്നിവ പ്രമേയമാക്കി പ്രത്യേക പരിപാടിയും ഉദ്ഘാടനദിവസം സംഘടിപ്പിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറിയും ഖത്തർ ഫൗണ്ടേഷനും അറിയിച്ചു.

മരുഭൂമിയിലെ വജ്രമെന്നറിയപ്പെടുന്ന എജ്യുക്കേഷൻ സിറ്റി സ്​റ്റേഡിയം കഴിഞ്ഞ വർഷം ഫിഫ ക്ലബ് ലോകകപ്പിനോടനുബന്ധിച്ച് ഉദ്ഘാടനം തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു. 40,000 ഇരിപ്പിടങ്ങളാണ് സ്​റ്റേഡിയത്തി​െൻറ ശേഷി. ഫിയ ഫെൻവിക് ഇറിബാറൻ ആർക്കിടെക്റ്റ്സ്​ ആണ് സ്​റ്റേഡിയം രൂപകൽപന ചെയ്തിരിക്കുന്നത്. നേരത്തെ, ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെ
ൻറ് നൽകുന്ന റിപ്പോർട്ട് പ്രകാരമുള്ള ആഗോള സുസ്​ഥിരതാ വിലയിരുത്തൽ സംവിധാന (ജി.എസ്​.എ.എസ്​) ത്തി​െൻറ പഞ്ചനക്ഷത്ര പദവി സ്​റ്റേഡിയത്തെ തേടിയെത്തിയിരുന്നു. പഞ്ചനക്ഷത്ര പദവി നേടുന്ന ആദ്യ ലോകകപ്പ് സ്​റ്റേഡിയവും കൂടിയാണ് എജ്യുക്കേഷൻ സിറ്റി സ്​റ്റേഡിയം. ദോഹ നഗരത്തിൽ നിന്ന് ഏഴു കിലോമീറ്റർ മാത്രം അകലെയുള്ള സ്​റ്റേഡിയത്തിലേക്ക് റോഡ് മാർഗമോ ദോഹ മെേട്രാ ഗ്രീൻ ലൈൻ വഴിയോ എത്തിച്ചേരാം. പുറമേ, ട്രാം സർവീസും സൈക്കിൾ പാതയും സജ്ജമാക്കുന്നുണ്ട്. തദ്ദേശീയ സാങ്കേതികവിദ്യയിലൂടെ രൂപപ്പെടുത്തിയ ശീതീകരണ സംവിധാനവും സ്​റ്റേഡിയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ സമീപത്ത് തന്നെ പരിശീലന പിച്ചുകളും ഗോൾഫ് കോഴ്സ്​, റീട്ടെയിൽ ഔട്ട്​ലൈറ്റുകൾ എന്നിവയും തയ്യാറായിക്കഴിഞ്ഞു.
സ്​റ്റേഡിയത്തിന് ചുറ്റുമായി കാണികൾക്കും സന്ദർശകർക്കും വിശ്രമത്തിനും വിനോദത്തിനുമായി പരിസ്​ഥിതി സൗഹൃദ മാതൃകയിൽ സൗകര്യങ്ങൾ ഒരുക്കിയതോടൊപ്പം മരങ്ങളും പൂന്തോട്ടങ്ങളും പുൽത്തകിടികളും ഇവിടെ നട്ടുവളർത്തിയിരിക്കുന്നു. കാർബൺ പ്രസരണം കുറക്കുന്ന സാങ്കേതിവിദ്യയിലധിഷ്ഠിതമായാണ് സ്​റ്റേഡിയം നിർമാണം.85 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അസംസ്​കൃത വസ്​തുക്കളുപയോഗിച്ചാണ് സ്​റ്റേഡിയത്തി​െൻറ നിർമാണം. ഇതിൽ 29 ശതമാനം വസ്​തുക്കളും റീസൈക്കിൾ ചെയ്തവയാണെന്നതും ശ്രദ്ധേയമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationqatarqatar newscity stadium
News Summary - education-city stadium-qatar-qatar news
Next Story