സർക്കാർ സ്കൂൾ വിദൂരപഠന പദ്ധതി പുറത്തിറക്കി
text_fieldsദോഹ: ഒന്നു മുതല്‍ 12 വരെ ഗ്രേഡുകള്‍ക്ക് 20192020 അധ്യയന വര്‍ഷത്തില്‍ അക്കാദമിക് വിഷയങ്ങള്‍ക്കായി വിദൂര പഠന പദ്ധതി വ ിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. ഓരോ സെമസ്റ്ററിനും ഏഴ് ആഴ്ചകളില്‍ യൂണിറ്റിൻെറ പേരുള്‍ പ്പെടെ ചേര്‍ത്താണ് പഠന ഷെഡ്യൂള്‍ തയ്യാറാക്കിയത്.വിദ്യാര്‍ഥികളുടെ പഠന പ്രക്രിയ സുഗമമാക്കുന്നതിന് ഓരോ അധ്യായത്തിനും അതിലുള്‍പ്പെട്ട കാര്യങ്ങള്‍ക്കുമായി പേജ് നമ്പര്‍ നിര്‍ണയിച്ചാണ് ക്ലാസുകള്‍ ഒരുക്കുന്നത്.വിദ്യാര്‍ഥികള്‍ക്ക് ഖത്തര്‍ ടി വി വഴി വിദൂര പഠനം നടത്താന്‍ ബദര്‍ 4, ഫ്രീക്വന്‍സി 12169, പോളറൈസേഷന്‍ വെര്‍ട്ടിക്കല്‍, എറര്‍ കറക്ഷന്‍ 3/4, സിംബര്‍ റേറ്റ് 22000 എന്ന് സെറ്റ് ചെയ്യാവുന്നതാണ്.
വിദൂര പഠന പദ്ധതിയുടെ പ്രതിവാര ഷെഡ്യൂള്‍ അനുസരിച്ച് ഒരു വിഷയത്തിൻെറ അവസാന സെഷന്‍ അവസാനിച്ചതിന് ശേഷമായിരിക്കും ആഴ്ചയിലെ വിലയിരുത്തല്‍ നടത്തുക. അതേസമയം ഉത്തരം നല്‍കാന്‍ വിദ്യാര്‍ത്ഥിക്ക് ഒരാഴ്ച സമയം നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും ഒരു കുടക്കീഴിലാക്കിയാണ് മന്ത്രാലയം വിദൂര പഠന പ്രവര്‍ത്തനങ്ങള്‍ വികസിപ്പിച്ചത്. ഓരോരുത്തരുടേയും ആഗ്രങ്ങള്‍ക്ക് അനുസരിച്ച നിലവാരത്തിലേക്ക് എത്തിക്കാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. 'ടീംസ്' സോഫ്റ്റ്വെയര് ഡൗണ്‍ലോഡ് ചെയ്യുന്നതിനെ കുറിച്ചും ലോഗിന്‍ ചെയ്യാനും ഗൃഹപാഠം എങ്ങനെ ചെയ്യാമെന്നതിനും വിവിധ ക്ലാസുകള്‍ക്കും വീഡിയോ പാഠങ്ങള്‍ കണ്ടെത്താനും മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും https://qlearning.edu.gov.qa/ എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.