വിദൂര വിദ്യാഭ്യാസം: അർഹരായ സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ നൽകും
text_fieldsദോഹ: ഖത്തറിലെ സ്വകാര്യസ്കൂളുകളിലെ അർഹരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസമന്ത്രാലയം കമ്പ്യൂട്ടർ നൽകും. കോവ ിഡ്–19 പശ്ചാത്തലത്തിൽ രാജ്യത്ത് സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. നിലവിൽ വിദൂര വിദ്യാഭ്യാസം വഴി ഓൺലൈനിലാണ് ക്ലാസുകൾ നടക്കുന്നത്. വിദ്യാർഥികൾ വീട്ടിലിരുന്നാണ് ക്ലാസുകളിൽ പങ്കെടുക്കുന്നത്. ഇതിനായി അർഹരായ വിദ്യാർഥികൾക്ക് കമ്പ്യൂട്ടറുകൾ നൽകുന്നതാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസവിഭാഗത്തിൻെറ പദ്ധതി.
ഖത്തർ ചാരിറ്റിയുമായി സഹകരിച്ച് അർഹരായ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഇ–ലേണിംഗ് (വിദൂര വിദ്യാഭ്യാസം) സാധ്യമാക്കുകയാണ് ലക്ഷ്യം. അർഹരായവരുടെ പട്ടിക തയ്യാറാക്കാൻ സ്വകാര്യ സ്കുളുകൾക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ കുടുംബങ്ങളുമായി കൂടിയാലോചിച്ചും കൂടുതൽ പരിശോധിച്ചുമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുക. ഇതുവരെയായി രണ്ട് സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്ക് മന്ത്രാലയം കമ്പ്യൂട്ടറുകൾ നൽകിക്കഴിഞ്ഞു. മറ്റു സ്വകാര്യ സ് കൂളുകളിലെ വിദ്യാർഥികൾക്കുള്ള കമ്പ്യൂട്ടർ വിതരണം ഉടൻ നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സ്കൂളുകളുമായി സഹകരിച്ച് വിദ്യാർഥികളുടെ രക്ഷിതാക്കൾക്കാണ് കമ്പ്യൂട്ടറുകൾ നൽകുന്നത്. ഒരു കുടുംബത്തിൽ ഒരു കമ്പ്യൂട്ടറാണ് നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.