വെളിച്ചമാകുന്ന വിദ്യാഭ്യാസ പവലിയനുകൾ
text_fieldsദോഹ: കേരളത്തിലെയും ഇന്ത്യയിലെയും ദുബൈയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വഴിതുറക്കുന്ന പവലിയനുകളാണ് എജുകഫേ വേദിയിലെ പ്രധാന ആകർഷണം. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉപരിപഠനത്തിന് ഉപദേശവും മാർഗനിർദേശങ്ങളും നൽകുന്ന പവലിയനുകൾ വെള്ളിയാഴ്ച രാവിലെമുതൽ പ്രവർത്തനമാരംഭിച്ചു.
രാവിലെ 9.30ന് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസ് എജുകഫേ പവലിയൻ ഉദ്ഘാടനം നിർവഹിച്ചു. ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, റെയ്സ് ഡയറക്ടർ എൻ.എം രാജേഷ്, എയ്ഗൺ മാനേജിങ് ഡയറക്ടർ രജീഷ് കെ, ഗൾഫ് മാധ്യമം ഗ്ലോബൽ ഓപറേഷൻസ് മേധാവി മുഹമ്മദ് റഫീഖ്, മാധ്യമം കൺട്രി ഹെഡ് (മാർക്കറ്റിങ്), എജുകഫേ സ്വാഗതസംഘം കൺവീനർ അഡ്വ. മുഹമ്മദ് ഇഖ്ബാൽ, ഗൾഫ് മാധ്യമം റീജനൽ മാനേജർ സാജിദ് ശംസുദ്ദീൻ, നാസർ ആലുവ തുടങ്ങിയവർ പങ്കെടുത്തു. ശനിയാഴ്ച രാവിലെമുതൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ പവലിയനുകൾ സന്ദർശിക്കാവുന്നതാണ്.
രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്, ബെഞ്ച്മാർക്ക് ഇൻറർനാഷനൽ തിരൂർ, സേതു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ലേൺടെക് എജു സൊലൂഷൻസ്, സെൻറ് ജോസഫ് കോളജ് ഓഫ് എൻജി. ആൻഡ് ടെക്നോളജി, ജെയ്ൻ യൂനിവേഴ്സിറ്റി, റെയ്സ്-എയ്ഗൺ, ആംബ്രിഡ്ജ് എജുക്കേഷൻ, സിജി, എം.ഐ.ഇ പുണെ യൂനിവേഴ്സിറ്റി, ഹഗ് മെഡിക്കൽ സർവിസ്, ബി.ഐ.ടി.എസ് പിലാനി-ദുബൈ കാമ്പസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പവലിയനുകളാണ് സജ്ജമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.