കിടപ്പുരോഗികൾക്കൊപ്പം ഈദ് ആഘോഷിച്ച് കൾചറൽ ഫോറം
text_fieldsദോഹ: കോവിഡ് സാഹചര്യത്തിൽ രണ്ടു വർഷമായി നിലച്ചുപോയ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമിട്ട് ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂഷനിലെ സ്ട്രോക് വാർഡിലെ കിടപ്പുരോഗികളായ സഹോദരങ്ങളോടൊപ്പം കൾചറൽ ഫോറം പെരുന്നാൾ ആഘോഷിച്ചു. പെരുന്നാൾ ആഘോഷം റീഹാബിലിറ്റേഷൻ സെന്റർ ഡയറക്ടര്‍ ഡോ. ഹനാദി അൽ ഹമദിന്റെ പ്രത്യേക അനുമതിയോടുകൂടിയാണ് സംഘടിപ്പിച്ചത്. പെരുന്നാൾ ആഘോഷം രോഗികളോടൊപ്പം സംഘടിപ്പിച്ച കൾചറൽ ഫോറത്തിന് ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫീഷ്യൽസും ഡോക്ടർമാരും അഭിനന്ദനങ്ങളും നന്ദിയും അർപ്പിച്ചു. ലുലു ഗ്രൂപ് സ്പോൺസർ ചെയ്ത കേക്ക് മുറിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചത്. കൂടാതെ രോഗികൾക്ക് മധുരപലഹാരങ്ങളും പെരുന്നാൾ സമ്മാനങ്ങളും കൈമാറി.
കൾചറൽ ഫോറം ജനറല്‍ സെക്രട്ടറി താസീൻ അമീൻ, സെക്രട്ടറി സിദ്ദീഖ് വേങ്ങര, കൾചറൽ ഫോറം കമ്യൂണിറ്റി സർവിസ് ഹോസ്പിറ്റല്‍ വിസിറ്റിങ് കോഓഡിനേറ്റർ സുനീർ, നിസ്താർ എറണാകുളം, സൈനുദ്ദീന്‍ നാദാപുരം, ശിഹാബ് വലിയകത്ത്, ഷഫീഖ് ആലപ്പുഴ, റസാഖ് കാരാട്ട്, മൻസൂർ തൃശൂർ, സഫ്വാൻ കണ്ണൂർ, നിസാർ എന്നിവർ നേതൃത്വം കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.