മൂന്നിടങ്ങളിൽ ഈദ് ഫയർ വർക്സ്
text_fieldsദോഹ: പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിൽ ഇത്തവണയും ആകാശത്ത് വർണങ്ങൾ വിരിയിച്ച് വെടിക്കെട്ടുയരും. പെരുന്നാൾ പിറ തെളിഞ്ഞതിനു പിന്നാലെ നാലുദിവസങ്ങളിൽ വിവിധ ഇടങ്ങളിലായി കരിമരുന്ന് ഷോ അരങ്ങേറുമെന്ന് വിസിറ്റ് ഖത്തർ അറിയിച്ചു. സൂഖ് വാഖിഫ് പാർക്ക്, കതാറ കൾചറൽ വില്ലേജ്, അൽ വക്റ ഓൾഡ് സൂഖ് വാട്ടർ ഫ്രണ്ട് എന്നിവിടങ്ങളിലാണ് പെരുന്നാളിന്റെ ഒന്നാം ദിനം മുതൽ കരിമരുന്ന് പ്രദർശനം നടക്കുന്നത്. രാത്രി 8.30 മുതലായിരിക്കും ഇത്.
സ്വദേശികളും താമസക്കാരും ഉൾപ്പെടെ പൊതുജനങ്ങൾക്ക് ആസ്വദിക്കാനായി എത്താവുന്നതാണ്. എല്ലാ പെരുന്നാളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന കരിമരുന്ന് പ്രദർശനം (ഫയർ വർക്സ്) ആസ്വദിക്കാൻ ആയിരങ്ങളാണ് തടിച്ചുകൂടുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.