ഈദ് അവധി: പട്രോളിങ് ശക്തമാക്കി ട്രാഫിക് വിഭാഗം
text_fieldsദോഹ: ഈദ് അവധി ദിനങ്ങളിൽ രാജ്യത്തെ ഗതാഗത സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക്കിങ്ങിന്റെ നേതൃത്വത്തിൽ പരിശോധന വർധിപ്പിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് കേണൽ മുഹമ്മദ് റാദി അൽ ഹജ്രി പറഞ്ഞു. കാൽനടക്കാരുടെ സുരക്ഷ, ഗതാഗതക്കുരുക്ക് ഒഴിവാക്കൽ, പെരുന്നാൾ നമസ്കാര സ്ഥലങ്ങൾ, മാളുകൾ, പൊതു പാർക്കുകൾ എന്നിവിടങ്ങളിലും ട്രാഫിക് പട്രോൾ നടത്തും -അദ്ദേഹം വിശദീകരിച്ചു.
വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച നിരീക്ഷണ കാമറകൾ ഉപയോഗിച്ച് നാഷനൽ കമാൻഡ് സെന്ററിൽ നിന്നുള്ള നിരീക്ഷണങ്ങളും തുടരും. തന്ത്ര പ്രധാന സ്ഥലങ്ങളിൽ സ്ഥാപിച്ച കാമറ വഴി ഗതാഗത നിയമലംഘനങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകും. കാമറയിൽ നിന്നും ലഭിക്കുന്ന ഉന്നത നിലവാരമുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ലംഘകർക്കെതിരെ കൃത്യമായ നടപടിയും സ്വീകരിക്കാം.
കൂടുതൽ സന്ദർശകരെത്തുന്ന സൂഖ് വാഖിഫ്, മാളുകൾ എന്നിവിടങ്ങളിൽ പരിശോധന സജീവമാക്കുമെന്ന് ട്രാഫിക് ബോധവത്കരണ വിഭാഗം അസി. ഡയറക്ടർ കേണൽ ജാബിർ മുഹമ്മദ് റാഷിദ് ഉദൈബ പറഞ്ഞു. നിയമലംഘകരെ എളുപ്പത്തിൽ കണ്ടെത്താനും നടപടി സ്വീകരിക്കാനും കഴിയുമെന്നും, രാജ്യത്തിന്റെ ഏതുഭാഗത്ത് അപകടകരമായ ഡ്രൈവിങ് നടത്തിയാലും 24 മണിക്കൂറിനുള്ളിൽ അറസ്റ്റ്ചെയ്യാമെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.