ഖത്തർ: ബലിപെരുന്നാളിനെ വരവേൽക്കാൻ പാർക്കുകൾ ഒരുങ്ങുന്നു
text_fieldsദോഹ: ബലിപെരുന്നാൾ അടുത്തെത്തിയിരിക്കെ, പെരുന്നാൾ ദിനങ്ങളെ വരവേൽക്കുന്നതിന് രാജ്യത്തെ പ്രധാന പാർക്കുകൾ ഒരുങ്ങുന്നു. അൽ ദഖീറ പാർക്ക്, അൽ കഅ്ബാൻ പാർക്ക്, അൽഖോർ കോർണിഷ്, ഗുവൈരിയ പാർക്ക് തുടങ്ങിയവയെല്ലാം സന്ദർശകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.
കോവിഡ്-19 പശ്ചാത്തലത്തിൽ കർശന സുരക്ഷാ മുൻകരുതലുകളോടെയാണ് സന്ദർശകർക്ക് പാർക്കുകളിലേക്ക് പ്രവേശനം അനുവദിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ഇഹ്തിറാസ് ആപ്പിലെ പച്ചനിറം, ശരീരോഷ്മാവ് പരിശോധന, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവയെല്ലാം സന്ദർശകർ പാലിക്കണം. പാർക്കുകളിലെ സുരക്ഷാ ജീവനക്കാരുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും അതോടൊപ്പം കുഞ്ഞുങ്ങളുടെ സുരക്ഷ രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ബലി പെരുന്നാളിനോടനുബന്ധിച്ച് വക്റ മുനിസിപ്പാലിറ്റിയിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ ഹെൽത്ത് കൺേട്രാൾ വകുപ്പിെൻറ മിന്നൽ പരിശോധന നടന്നു. ഭക്ഷ്യ സ്ഥാപനങ്ങൾ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുക, ജീവനക്കാർ മാസ്ക്കും കൈയുറയും ധരിക്കുന്നത് ഉറപ്പുവരുത്തുക, ജീവനക്കാരുടെ ഹെൽത്ത് സർട്ടിഫിക്കറ്റ് പരിശോധിക്കുക തുടങ്ങിയ ലക്ഷ്യം മുൻനിർത്തിയാണ് പരിശോധന.
വരും ദിവസങ്ങളിലും മുന്നറിയിപ്പില്ലാതെ ആരോഗ്യ വിദഗ്ധരുടെ പരിശോധന തുടരാനാണ് മുനിസിപ്പാലിറ്റി പദ്ധതി. പെരുന്നാളിനെ വരവേൽക്കുന്നതിനുള്ള വിവിധ തയാറെടുപ്പുകളും കർമപരിപാടികളും നേരത്തേതന്നെ വിവിധ മുനിസിപ്പാലിറ്റികൾ ആരംഭിച്ചിരുന്നു. മുനിസിപ്പാലിറ്റികൾക്ക് കീഴിലുള്ള മുനിസിപ്പൽ കൺേട്രാൾ വകുപ്പ്, സർവിസ് അഫയേഴ്സ് വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് കർമ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കോവിഡ്-19 പശ്ചാത്തലത്തിൽ രാജ്യത്തെ റോഡുകൾ, നിരത്തുകൾ, ഷോപ്പുകൾ, തൊഴിലാളികൾ ഒരുമിച്ച് കൂടുന്നയിടങ്ങൾ തുടങ്ങിയവ അണുമുക്തമാക്കുന്നത് തുടരുകയാണ്.ഭക്ഷ്യ സ്ഥാപങ്ങളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും പരിശോധന ശക്തമാക്കുക, പൊതു പാർക്കുകളിലും മറ്റു പൊതുകേന്ദ്രങ്ങളിലും സന്ദർശകരെ വരവേൽക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കുകയും ചെയ്യുക, നിരത്തുകളിലും മറ്റു സൗകര്യങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കുക തുടങ്ങിയവയാണ് നടക്കുന്നത്.
രാജ്യത്തെ ആട്-മാട്, കോഴി മാംസ വിൽപന കേന്ദ്രങ്ങളിലും പഴം പച്ചക്കറി കേന്ദ്രങ്ങളിലും മിഠായി-മധുര പലഹാര സ്ഥാപനങ്ങളിലും മുനിസിപ്പാലിറ്റിക്ക് കീഴിൽ പരിശോധന ഉൗർജിതമാക്കിയിട്ടുണ്ട്. രാജ്യത്തെ അറവുശാലകൾക്ക് മുനിസിപ്പാലിറ്റിക്ക് കീഴിൽ ഉന്നതനിലവാരത്തിലുള്ള വെറ്ററിനറി സേവനങ്ങളാണ് നൽകുന്നത്. വിദഗ്ധ സംഘത്തെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഈദ് ദിവസങ്ങളിൽ മികച്ച സേവനം ലഭ്യമാക്കുന്നതിന് വിദാം ഫുഡുമായി സഹകരിച്ച് മന്ത്രാലയം
പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.