ഈദ് ഇശലൊളിയോടെ ടീം തിരൂർ പെരുന്നാൾ സംഗമം
text_fieldsദോഹ: ഖത്തറിലെ തിരൂർ പ്രവാസികളുടെ കൂട്ടായ്മയായ ടീം തിരൂർ അണിയിച്ചൊരുക്കിയ 'ഈദ് ഇശൽ' പരിപാടി ശ്രദ്ധേയമായി. ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ ടീം തിരൂർ അംഗങ്ങളും കുടുംബങ്ങളും ഒത്തു ചേർന്നു. ഇതോടൊപ്പം നടന്ന സംഗീത പരിപാടിയിൽ, നൗഷാദ് പൂക്കയിലിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. ഖത്തറിലെ പ്രവാസികൾക്കിടയിൽ ചിരപരിചിതരായ ഒരുപിടി പാട്ടുകാരും പരിപാടിക്ക് മിഴിവേകി.
ടീം തിരൂർ ഖത്തർ പ്രസിഡന്റ് അഷറഫ് ചിറക്കൽ പരിപാടിയുടെ ഉദ്ഘാടന കർമം നിർവഹിച്ചു.കഴിഞ്ഞ കാലയളവിൽ മികച്ച പ്രകടനം കാഴ്ച വെച്ച പ്രവർത്തകർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സെക്രട്ടറി സലീം കൈനിക്കര നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.