ലുലുവിൽ പെരുന്നാൾ ഷോപ്പിങ് ഉത്സവം
text_fieldsദോഹ: പെരുന്നാളിനെ ഉത്സവമാക്കാൻ ‘ഈദ് സേവേഴ്സ്’ ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിച്ച് ലുലു ഹൈപ്പർമാർക്കറ്റ്. റമദാൻ മാസത്തിലെ വ്രതത്തിന് സമാപനമായി വിരുന്നെത്തുന്ന ചെറിയ പെരുന്നാളിനൊരുങ്ങുന്ന ഉപഭോക്താക്കൾക്ക് ഭക്ഷ്യവസ്തുക്കൾ മുതൽ വസ്ത്രങ്ങളും, സുഗന്ധദ്രവ്യങ്ങളും വരെ എല്ലാം വിലക്കുറവോടെ ലഭ്യമാക്കുന്ന ‘ഈദ് സേവേഴ്സ്’ ഷോപ്പിങ് ഫെസ്റ്റിനാണ് ഖത്തറിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റിലുമായി തുടക്കം കുറിച്ചത്. ഏപ്രിൽ 15 വരെ മെഗാ പ്രമോഷൻ തുടരും. പെരുന്നാളാഘോഷങ്ങൾക്ക് മുതൽ സമ്മാനം നൽകാനുള്ള ആഡംബര വസ്തുക്കൾ വരെയുള്ളതാണ് ‘ഈദ് സേവേഴ്സ്’ ഷോപ്പിങ് മേള. ഇറച്ചി, വാർഡ്രോബ് അവശ്യവസ്തുക്കൾ, പെർഫ്യൂം, ഇലക്ട്രോണിക്, മൊബൈൽ, ഗാർഹിക ഉപകരണങ്ങൾ തുടങ്ങി എല്ലാം ഒരു കുടക്കീഴിൽ ഒരുക്കുന്നു.
അബു സിദ്രമാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഖത്തരി സോഷ്യൽ മീഡിയ താരം ഫഹീദ് അൽ ഷമ്മാണി ‘ഈദ് സേവേഴ്സ്’ ഉദ്ഘാടനം ചെയ്തു. റീജനൽ ഡയറക്ടർ എം.ഒ. ഷൈജാൻ, റീജനൽ മാനേജർ പി. ഷാനവാസ് എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ഈദ് ഫെസ്റ്റിവലിന്റെ ഭാഗമായി ‘ടോയ് കാർണിവൽ’ പ്രമോഷനും തുടക്കം കുറിച്ചു. വൈവിധ്യമാർന്ന കളിപ്പാട്ടങ്ങൾ ഡിസ്കൗണ്ട് വിലയിൽ ഉറാപ്പാക്കുന്നത് ടോയ് കാർണിവൽ പ്രമോഷൻ. ഹസ്രേബാ, നെർഫ്, ബാർബി, ലെഗോ, ഡിസ്നി തുടങ്ങി പ്രമുഖ ബ്രാൻഡുകളിലെ കളിപ്പാട്ടങ്ങൾ ലഭ്യമാണ്. സൈക്കിൾ, റൈഡർ കാർ, പഠനാവശ്യത്തിനുള്ള കളിപ്പാട്ടങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നതാണ് കാർണിവൽ. ഇതോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ ആക്ടിവിറ്റീസും ഒരുക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾകൊള്ളിച്ചുള്ള ‘ഹാഫ് പേ ബാക്’ പ്രമോഷനും ലുലുവിൽ തുടരുന്നു. വസ്ത്രങ്ങൾ, പാദരക്ഷകൾ, ലേഡീസ് ബാഗ്, കുട്ടികളുടെ ഉൽപന്നങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പ്രമോഷൻ. 200 റിയാലിന് ഷോപ്പിങ് നടത്തിയാൽ 100 റിയാൽ ഗിഫ്റ്റ് വൗച്ചർ ലഭിക്കും. ലുലു ഹൈപ്പർമാർക്കറ്റ് വെബ്സൈറ്റ് വഴിയും ഷോപ്പിങ് നടത്താം. ലുലു ഹാപ്പിനസ് ലോയൽറ്റി പ്രോഗ്രാമിന്റെ ഭാഗമായി തിരഞ്ഞെടുത്ത ഉൽപന്നങ്ങളിൽ 10 ശതമാനം ഡിസ്കൗണ്ടും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.