ബലിപെരുന്നാൾ ജൂലൈ ഒമ്പതിനെന്ന് ഖത്തർ കലണ്ടർ ഹൗസ്
text_fieldsദോഹ: ഗോളശാസ്ത്ര കണക്കുകൾ പ്രകാരം ഈ വർഷം ദുൽ ഹജ്ജ് ഒന്ന് ജൂൺ 30 വ്യാഴാഴ്ചയായിരുക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഇതു പ്രകാരം, അറഫാ ദിനം ജൂലൈ എട്ട് വെള്ളിയാഴ്ചയും, ബലിപെരുന്നാൾ ജൂലൈ ഒമ്പത് ശനിയാഴ്ചയും ആയിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിപ്പിൽ വ്യക്തമാക്കി. അതേസമയം, ഔദ്യോഗിക പ്രഖ്യാപനം മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഖത്തര്‍ ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിന്‍റെ മാസപ്പിറവി നിരീക്ഷണ സമിതി നടത്തുമെന്നും കലണ്ടർ ഹൗസ് വിശദീകരിച്ചു.
ഗോളശാസ്ത്ര നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിൽ ജൂൺ 29 ബുധനാഴ്ച സൂര്യാസ്തമനം വൈകുന്നേരം 6.29നും, ചന്ദ്രാസ്തമയം രാത്രി ഏഴിനുമാണെന്ന് ശൈഖ് അബ്ദുല്ല അൽ അൻസാരി കോപ്ലക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഫൈസൽ മുഹമ്മദ് അൽ അൻസാരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.