ഗാർഹിക തൊഴിലാളികൾക്ക് എട്ടു മണിക്കൂർ ജോലി; ഒരു ദിവസം വിശ്രമം
text_fieldsദോഹ: ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സമയത്തിൽ കൃത്യത വരുത്തി തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം. എട്ടു മണിക്കൂറാണ് ഒരു ദിവസത്തെ തൊഴിൽ സമയം. രണ്ടു മണിക്കൂർവരെ അധിക പ്രതിഫലത്തിന് ജോലി ചെയ്യാം. ഗാർഹിക തൊഴിൽ നിയമം ആർട്ടിക്കിൾ 12 പ്രകാരമുള്ള നിയമനിർദേശം വിശദീകരിച്ചുകൊണ്ട് അധികൃതർ ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ആഴ്ചയിൽ ഒരു ദിവസം ഇവർക്ക് അവധി നൽകാനും ഈ ദിവസം വേണമെങ്കിൽ ജോലിചെയ്യുന്ന വീട്ടിൽനിന്ന് പുറത്തുപോകാൻ അനുവദിക്കണമെന്നും നിർദേശിച്ചു. ആവശ്യത്തിന് വിശ്രമവും സന്തോഷവും ലഭിക്കുന്നതോടെ ജോലിക്കാർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ ജോലിചെയ്യാൻ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.