Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബാറ്ററിയിൽ വൈദ്യുതോർജ...

ബാറ്ററിയിൽ വൈദ്യുതോർജ സംഭരണം; കഹ്റമ പ്രാരംഭ പദ്ധതി തുടങ്ങി

text_fields
bookmark_border
ബാറ്ററിയിൽ വൈദ്യുതോർജ സംഭരണം; കഹ്റമ പ്രാരംഭ പദ്ധതി തുടങ്ങി
cancel
camera_alt

കഹ്​റമ പദ്ധതിയുടെ ഭാഗമായ നുഐജ സബ്​സ്​റ്റേഷൻ

ദോഹ: ഉയർന്ന തോതിൽ സംഭരണശേഷിയുള്ള ബാറ്ററികൾ ഉപയോഗിച്ച് വൈദ്യുതോർജം സംഭരിക്കുന്നതിനുള്ള പ്രാരംഭ പദ്ധതിക്ക് കഹ്റമ (ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ) തുടക്കം കുറിച്ചു.11 കിലോവാട്ട് ശേഷിയിൽ നുഐജ സബ് സ്​റ്റേഷനിലാണ് ബാറ്ററികൾ ബന്ധിപ്പിച്ചിരിക്കുന്നത്. വൈദ്യുത വിതരണശൃംഖലയുടെ കൺ േട്രാൾ സെൻററി‍െൻറ നേരിട്ട നിയന്ത്രണത്തിലാണ് ബാറ്ററികളുടെ പ്രവർത്തനം. അൽ അത്വിയ്യ ഗ്രൂപ്, ടെസ്​ല ഇൻകോർപറേഷൻ എന്നീ കമ്പനികളുമായി സഹകരിച്ചാണ് ഖത്തറിലെ ഇത്തരത്തിലുള്ള പ്രഥമ പദ്ധതിക്ക് കഹ്റമ തുടക്കം കുറിച്ചിരിക്കുന്നത്.

വൈദ്യുത ഉപഭോഗത്തി​െൻറ ഉയർന്ന സമയങ്ങളിൽ ഉൽപാദന ക്ഷമത സുരക്ഷിതമാക്കുകയും സുസ്​ഥിരത വർധിപ്പിക്കുകയും ഊർജക്ഷമതയുടെ വളർച്ചയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 1 മെഗാവാട്ട് / 4 മെഗാവാട്ട് പവർ ക്ഷമതയുള്ള ഊർജ സംഭരണ യൂനിറ്റുകളാണ് നുഐജ സ്​റ്റേഷനിൽ സ്​ഥാപിച്ചിരിക്കുന്നത്. ഉയർന്ന ഉപഭോഗസമയങ്ങളിൽ പുറത്തുപോകുന്ന ഊർജം സംഭരിച്ച് വെക്കുകയാണ് ലക്ഷ്യം. വൈദ്യുത വിതരണ ശൃംഖല വോൾട്ടേജ് മെച്ചപ്പെടുത്തുന്നതിന് സംഭരിച്ച വൈദ്യുതി പിന്നീട് ഉപയോഗിക്കാനും സാധിക്കും.

ഒരു വർഷത്തോളം സമയമെടുത്താണ് പദ്ധതി പൂർത്തിയാക്കിയിരിക്കുന്നതെങ്കിലും നിശ്ചയിച്ചതിലും നേരത്തേ കമീഷൻ ചെയ്യാൻ സാധിച്ചുവെന്നതിൽ കഹ്റമക്ക് അഭിമാനിക്കാം. വേനൽക്കാലങ്ങളിലാണ് പദ്ധതിയിലൂടെ പ്രയോജനം കൂടുതലായും ലഭിക്കുക. ഈ സമയങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വൈദ്യുതോപയോഗം നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കഹ്റമയുമായി സഹകരിച്ച് പദ്ധതിക്കാവശ്യമായ നിർമാണജോലികൾ അൽ അത്വിയ്യ ഗ്രൂപ്പി​െൻറ മേൽനോട്ടത്തിലാണ് പൂർത്തീകരിച്ചത്. അതേസമയം, പദ്ധതിക്കാവശ്യമായ ബാറ്ററികൾ ടെസ്​ല ഇൻകോർപറേഷനാണ് നൽകിയിരിക്കുന്നത്. 10 മില്യൻ റിയാലാണ് പദ്ധതിയുടെ ചെലവ്.

ഇലക്ട്രിസിറ്റി ഗ്രിഡുകളിലെ ബാറ്ററി ഉപയോഗം ഊർജ ക്ഷമത വളർത്തുന്നതിനും സുസ്​ഥിരത വർധിപ്പിക്കുന്നതിനുമുള്ള ആഗോള സംവിധാനങ്ങളിലൊന്നാണ്. പദ്ധതി പൂർണമായും വിജയമാകുന്നതിലൂടെ ഭാവിയിൽ നിരവധി പദ്ധതികൾക്കായിരിക്കും ഇത് അടിത്തറ പാകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:batteryelectricityqatar newsgulf newspower storage
Next Story