Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹമദ്​ വിമാനത്താവളത്തിൽ...

ഹമദ്​ വിമാനത്താവളത്തിൽ നൂതന സി 2 സംവിധാനം നിലവിൽ വന്നു: ഇലക്േട്രാണിക് ഉപകരണങ്ങൾ ബാഗിൽതന്നെ ​െവച്ചോളൂ, പരിശോധിക്കാം

text_fields
bookmark_border
ഹമദ്​ വിമാനത്താവളത്തിൽ നൂതന സി 2 സംവിധാനം നിലവിൽ വന്നു: ഇലക്േട്രാണിക് ഉപകരണങ്ങൾ ബാഗിൽതന്നെ ​െവച്ചോളൂ, പരിശോധിക്കാം
cancel
camera_alt????? ????????????

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക്​ ഇനി സുരക്ഷാ പരിശോധനയിൽ തങ്ങളുടെ ഇലക്േട്രാണിക് ഉപകരണങ്ങൾ ​​പ്രത്യേകം പുറത്തെടുക്കേണ്ടതില്ല. ലാപ്ടോപ്, ഡിജിറ്റൽ കാമറ, ടാബ്​ലെറ്റ് പോലെയുള്ള ഇലക്േട്രാണിക് ഉപകരണങ്ങൾ ഹാൻഡ് ബാഗിൽതന്നെ സൂക്ഷിച്ച് ഇനി മുതൽ സുരക്ഷാ പരിശോധന നിർവഹിക്കാനാകും. ഇതിനുള്ള പുതിയ സി 2 സാങ്കേതികവിദ്യയാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സ്ഥാപിച്ചിരിക്കുന്നത്. 
നേരത്തേ സുരക്ഷ പരിശോധനകേന്ദ്രങ്ങളിൽ ഇലക്േട്രാണിക് ഉപകരണങ്ങൾ മാറ്റിവെച്ചായിരുന്നു നടപടികൾ പൂർത്തിയാക്കിയിരിക്കുന്നത്. സുരക്ഷ ഉദ്യോഗസ്ഥർക്ക് സ്​ഫോടക വസ്​തുക്കൾ ഏത് അവസ്ഥയിലും സൂക്ഷിച്ചാലും കണ്ടെത്താൻ കഴിയുന്ന സാങ്കേതികവിദ്യ കൂടിയാണ് സി 2. പുതിയ സംവിധാനം സ്ഥാപിക്കുന്നതോടെ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ കഴിയും. കസ്​റ്റമർ കെയർ മികവുറ്റതാക്കാനും കൂടുതൽ ശുചിത്വം ഉറപ്പുവരുത്താനും സാധിക്കുമെന്നും അധികൃതർ പറയുന്നു. ട്രാൻസ്​ഫർ ഗേറ്റുകൾ തുറക്കുന്നതോടെ പുതിയ സി 2 സംവിധാനം എല്ലാ ട്രാൻസ്​ഫർ സ്​ക്രീനിങ് ചെക് പോയൻറുകളിലും സ്ഥാപിക്കാനിരിക്കുകയാണ് വിമാനത്താവള സുരക്ഷാ വകുപ്പ്. 

പരിശോധന നടപടികൾ വേഗത്തിലാക്കുന്നതോടൊപ്പം വിമാനത്താവള സുരക്ഷ വർധിപ്പിക്കുന്നതിലും പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടും. ഹാൻഡ് ബാഗ് ഏതവസ്ഥയിലാണെങ്കിലും അപകടകരമായ വസ്​തുക്കൾ പെട്ടെന്ന് കണ്ടെത്തുന്നതിൽ സി 2 സംവിധാനം മികച്ച് നിൽക്കുന്നുണ്ട്. ഇതോടൊപ്പം ഇലക്േട്രാണിക് ഉപകരണങ്ങളെയും പെട്ടെന്ന് കണ്ടെത്താനാകും. സുരക്ഷയുടെ കാര്യത്തിലും സൗകര്യങ്ങളുടെ കാര്യത്തിലും ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തെ തെരഞ്ഞെടുത്തിരുന്നു. ട്രാവൽ പ്ലസ്​ ലെഷർ മാഗസി​െൻറ 2020ലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ഹമദ് വിമാനത്താവളം മുന്നിലെത്തിയിരിക്കുന്നത്. ട്രാവൽ പ്ലസ്​ ലെഷർ മാഗസി​െൻറ വായനക്കാർക്കിടയിൽ നടത്തിയ ആഗോള സർവേയിലാണിത്​. സിംഗപ്പൂരിലെ ചാങ്കി രാജ്യാന്തര വിമാനത്താവളമാണ് പട്ടികയിൽ ഒന്നാമതെത്തിയത്.വിമാനത്താവളത്തിലേക്കുള്ള ആക്സസ്​, ചെക് ഇൻ, സുരക്ഷ, റസ്​റ്റാറൻറ് സംവിധാനങ്ങൾ, ഷോപ്പിങ്​ അനുഭവം, രൂപരേഖ എന്നിവയാണ് മികച്ച വിമാനത്താവളം തെരഞ്ഞെടുക്കപ്പെടാൻ മാഗസിൻ മുന്നോട്ട് വെച്ച മാനദണ്ഡങ്ങൾ. 

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരുടെ പെരുമാറ്റവും സേവനങ്ങളും സൗകര്യങ്ങളും ഷോപ്പിങ്​ അനുഭവവും സർവേയിൽ പങ്കെടുത്തവർ പ്രത്യേകം രേഖപ്പെടുത്തി. ട്രാൻസിറ്റ് യാത്രക്കാർക്ക് ഏറ്റവും മികച്ച അനുഭവമാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ലഭിക്കുന്നതെന്നും സർവേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് സ്​റ്റാൻഡേഡ്സ്​ ഇൻസ്​റ്റിറ്റ്യൂഷ​​െൻറ (ബി.എസ്​.ഐ) അംഗീകാരം നേടുന്ന ലോകത്തിലെ ആദ്യ വിമാനത്താവളങ്ങളിലൊന്നായും ദോഹ വിമാനത്താവളം മാറിയിരുന്നു.  ബി.എസ്​.ഐയുടെ ഐ.എസ്​.ഒ 22301:2012 ബിസിനസ്​ കണ്ടിന്വിറ്റി മാനേജ്മ​െൻറ് സിസ്​റ്റം സർട്ടിഫിക്കേഷനാണ് ഹമദ് വിമാനത്താവളത്തെ ഈയടുത്ത്​ തേടിയെത്തിയത്. കോവിഡ്-19 പ്രതിസന്ധികൾ നിറഞ്ഞ സാഹചര്യത്തിലും ഹമദ് രാജ്യാന്തര വിമാനത്താവളത്തി​​െൻറ പ്രവർത്തന മികവിനും പ്രതിബദ്ധതക്കുമുള്ള തെളിവായാണ് ബി.എസ്​.ഐ അംഗീകാരത്തെ വിലയിരുത്തപ്പെടുന്നത്.

ഹമദ് രാജ്യാന്തര വിമാനത്താവളത്തി​െൻറ സ്​ട്രാറ്റജി ആൻഡ് കമേഴ്സ്യൽ ഡെവലപ്മ​െൻറ് ഫെസിലിറ്റീസ്​ മാനേജ്മ​െൻറ്, ഹ്യൂമൻ റിസോഴ്സസ്​, എയർപോർട്ട് ഓപറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, സെക്യൂരിറ്റി, മാർക്കറ്റിങ്​ ആൻഡ് കമ്യൂണിക്കേഷൻ എന്നിവയെല്ലാം ബി.എസ്​.ഐ അംഗീകാരത്തി​െൻറ പരിധിയിൽ വന്നിട്ടുണ്ട്. കോവിഡ്-19 കാലത്ത് ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന ദശലക്ഷത്തോളം വരുന്ന ആളുകളെ സ്വന്തം നാട്ടിലെത്തിക്കുന്നതിൽ ഹമദ് രാജ്യാന്തര വിമാനത്താവളം വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. കൂടാതെ ആഭ്യന്തര, രാജ്യാന്തര വിപണികളിലേക്കാവശ്യമുള്ള അവശ്യ സാധനങ്ങളുടെയും ഭക്ഷ്യ ഉൽപന്നങ്ങളുടെയും മെഡിക്കൽ സാമഗ്രികളുടെയും കയറ്റുമതി, ഇറക്കുമതി എന്നീ മേഖലകളിലും കോവിഡ്-19 സാഹചര്യത്തിൽ ഹമദ് വിമാനത്താവളം സജീവമായി രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf newsproducts
News Summary - electronic-products-qatar news-gulf news
Next Story