എലിവേറ്റ് കരിയർ എൻഹാൻസ്മെൻറ് ക്ലാസ്
text_fieldsദോഹ: ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യൻ ഹിലാൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ജോലി അന്വേഷിക്കുന്നവർക്കും ജോലിയിൽ സ്ഥാനക്കയറ്റങ്ങൾ ആഗ്രഹിക്കുന്നവർക്കുമായി ‘എലിവേറ്റ് - കരിയർ എൻഹാൻസ്മെൻറ്’ ക്ലാസ് സംഘടിപ്പിച്ചു. ഫോക്കസ് വില്ലയിൽ നടന്ന പരിപാടി ഫോക്കസ് ഖത്തർ അഡ്മിൻ മാനേജർ ഡോ. റസീൽ ഉദ്ഘാടനം ചെയ്തു.
സി.വി, കവറിങ് ലെറ്റർ മുതലായവയുടെ ആവശ്യവും അത് എങ്ങനെ മനോഹരമായി നിർമിക്കാം എന്നതിനെ സംബന്ധിച്ചും ഇന്റർവ്യൂകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിർദേശങ്ങളും ലിങ്ക്ഡിൻ പ്രഫൈലിൽ എങ്ങനെ ജോലി കണ്ടെത്താം എന്നിവ സംബന്ധിച്ച്, കരിയർ സ്പെഷലിസ്റ്റും, എ.ഐ വിദഗ്ധനുമായ സക്കീർ ഹുസൈൻ ക്ലാസെടുത്തു. ഹിലാൽ ഡിവിഷൻ എച്ച്.ആർ ഡിപ്പാർട്മെൻറ് സംഘടിപ്പിച്ച പരിപാടിയിൽ നാസർ ടി.പി, മിദ്ലാജ്, ഷെബിൻ, അസ്ലം, ബാസിൽ, ആഷിഖ്, സിബി, ആഷിഖ് ബേപ്പൂർ, സിറാജ്, അമീർ, ഇർഷാദ് എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.