എംബസി അപെക്സ് ബോഡി ഭാരവാഹികൾക്ക് ആദരം
text_fieldsദോഹ: ഇന്ത്യൻ എംബസി അപെക്സ് ബോഡിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാരഥികളെ കെ.എം.സി.സി ഖത്തർ തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആദരിച്ചു. ഇഫ്താർ സംഗമത്തോടനുബന്ധിച്ചായിരുന്നു പരിപാടി.
ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാനെ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ഇ.എ. നാസറും ഐ.സി.ബി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ എസ്.എ.എം. ബഷീറിനെ ജില്ല സെക്രട്ടറി ഒ.പി. സാലിഹും ഐ.സി.സി മാനേജിങ് കമ്മിറ്റി മെംബർ അഡ്വ. എം. ജാഫർഖാനെ ടി.പി. അബ്ബാസും ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം അബ്ദുറഊഫ് കൊണ്ടോട്ടിയെ അതീഖുറഹ്മാനും ഷാൾ അണിയിച്ചു.
സംസ്ഥാന കെ.എം.സി.സിയുടെ മയ്യിത്ത് പരിപാലന സംഘമായ അൽഇഹ്സാൻ കമ്മിറ്റിയുടെ ചെയർമാൻ മെഹ്ബൂബ് നാലകത്ത്, ജനറൽ കൺവീനർ ഖാലിദ് നാദാപുരം, കൺവീനർമാരായ ടി.പി. അബ്ബാസ്, മൻസൂർ എലത്തൂർ, നിസാർ ചാത്തോത്ത്, ഇസ്മായിൽ, മുയീസ് മുയിപ്പോത്ത്, റാഫി പുറക്കാട് എന്നിവരെ യഥാക്രമം കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം. ബഷീർ, സെക്രട്ടറി റയീസ് വയനാട്, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഡോ. അബ്ദുസ്സമദ്, അബ്ദുറഊഫ് കൊണ്ടോട്ടി, ടി.ടി. കുഞ്ഞമ്മദ്, ഷബീർ കുറ്റ്യാടി, അനീസ് കലങ്ങോട്ട് എന്നിവർ ആദരിച്ചു. മണ്ഡലം ട്രഷറർ ഫൈസൽ വാഫി, സീനിയർ വൈസ് പ്രസിഡന്റ് പി.എം. മുജീബുറഹ്മാൻ എന്നിവർ സംസാരിച്ചു.
പ്രസിഡന്റ് ഇ.എ. നാസർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ടി. യാസർ അഹമ്മദ് നന്ദിയും പറഞ്ഞു. അബ്ദുൽഖാദർ മടത്തിൽ, സിറാജ് പൂളപ്പൊയിൽ, ആസിഫ് കല്ലുരുട്ടി, ഷമീർ വള്ളിയാട്, നവാസ് പുത്തലത്ത്, പി.എം. സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.