Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎംബസി ഓപൺ ഹൗസ്​ 29ന്​

എംബസി ഓപൺ ഹൗസ്​ 29ന്​

text_fields
bookmark_border
എംബസി ഓപൺ ഹൗസ്​ 29ന്​
cancel

ദോഹ: ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ അടിയന്തര തൊഴിൽ, കോണ്‍സുലാര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ഇന്ത്യൻ എംബസിയുടെ പ്രതിമാസ ഓപൺ ഹൗസ്​ ജൂലൈ 29 വ്യാഴാഴ്​ച നടക്കും. വൈകീട്ട് മൂന്നു മുതല്‍ അഞ്ചുവരെ തൊഴിലാളികൾക്കും മറ്റും അംബാസഡർ ദീപക്​ മിത്തലിനും ഉദ്യോഗസ്​ഥർക്കും മുമ്പാകെ പരാതികൾ ബോധിപ്പിക്കാം.

ഇന്ത്യന്‍ എംബസി പരിസരത്ത് വൈകീട്ട് മൂന്ന്​ മുതല്‍ നാല്​ വരെ നേരിട്ടും നാല്​ മുതല്‍ അഞ്ചു വരെ ടെലിഫോണിലും (00974 5041 1241), സൂം മീറ്റിങ് വഴിയും പരാതികള്‍ ബോധിപ്പിക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ ആവശ്യമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 5041 1241 എന്ന നമ്പറിലോ labour.doha@mea.gov.in എന്ന ഇ–മെയിലിലോ ബന്ധപ്പെടാവുന്നതാണ്. സൂം മീറ്റിങ് ഐഡി: 830 1392 4063 പാസ്‌കോഡ്: 121700.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Embassy Open House
News Summary - Embassy Open House on the 29th
Next Story