എംബസി സ്പെഷൽ കോൺസുലാർ ക്യാമ്പ് ഇന്ന്
text_fieldsദോഹ: ഖത്തറില്‍ പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഇന്ത്യന്‍ എംബസി വെള്ളിയാഴ്ച പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന് സേവനങ്ങള്‍, തൊഴില്‍സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് േവണ്ടിയാണ് ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറവുമായി ചേർന്ന് എംബസി ക്യാമ്പ് സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 12വരെ അല്‍ ഖോറിലെ വെഞ്ച്വര്‍ ഗള്‍ഫ് ക്യാമ്പില്‍ വെച്ചാണ് കോണ്‍സുലാര്‍ ക്യാമ്പ്. അല്‍ ഖോറിലും വെഞ്ച്വര്‍ ഗള്‍ഫ് ക്യാമ്പിനടുത്തുള്ള എല്ലാ പ്രവാസികള്‍ക്കും ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു. പാസ്‌പോര്‍ട്ട് അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സൗകര്യം രാവിലെ എട്ടു മുതല്‍ ലഭ്യമാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33344365, 77867794 എന്ന ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.