ഗാന്ധി ജയന്തി ഒരാഴ്ച നീളുന്ന പരിപാടികളുമായി എംബസി
text_fieldsദോഹ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന പരിപാടികളുമായി ഖത്തർ ഇന്ത്യൻ എംബസി. ഇന്ത്യൻ സ്വാതന്ത്ര്യത്തിൻെറ 75ാം വാർഷികമായ അമൃത് മഹോത്സവിൻെറ കൂടി ഭാഗമായാണ് ഗാന്ധി ജയന്തി ഒരാഴ്ച നീളുന്ന പരിപാടികളോടെ സമുചിതമായി നടത്താൻ തീരുമാനിച്ചത്. ഇന്ത്യൻ കൾചറൽ സെൻററുമായി സഹകരിച്ച് നടത്തുന്ന പരിപാടികളുടെ ഉദ്ഘാടനം ഒക്ടോബർ രണ്ടിന് വൈകീട്ട് അഞ്ചിന് ഐ.സി.സി അശോക ഹാളിൽ അംബാസഡർ ഡോ. ദീപക് മിത്തൽ നിർവഹിക്കും. രണ്ടു മുതൽ ഒമ്പതു വരെ പെയിൻറിങ് പ്രദർശനം, ഖത്തർ നഗരസഭ- പരിസ്ഥിതി മന്ത്രാലയവുമായി ചേർന്ന് ബീച്ച് ക്ലീനിങ്, വൃക്ഷത്തൈ നടീൽ എന്നിവ നടക്കും. മൂന്നിന് ഓൾഡ് എയർപോർട്ട് പാർക്കിലാണ് വൃക്ഷങ്ങൾ നടുന്നത്. ഒന്നിന് രാവിലെ 7.30ന് ഫറൈഹ കടൽത്തീരത്ത് ഇന്ത്യൻ പ്രവാസികളെ പങ്കെടുപ്പിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. അംബാസഡർ ദീപക് മിത്തലും ശുചീകരണ പ്രവൃത്തിയിൽ പങ്കാളിയാവും. രണ്ടിന് രാത്രി ഏഴിന് ഇന്ത്യൻ നർത്തകർ അണിനിരക്കുന്ന ഭാരത് ദർശൻ പരിപാടി, മൂന്നിന് രാത്രി ധീരദേശാഭിമാനികൾക്കും രക്തസാക്ഷികൾക്കും ആദരവായി വന്ദേമാതരം, അഞ്ചിന് രാത്രി ഏഴിന് ദേശഭക്തി ഗാനങ്ങളും സംഘ നൃത്തങ്ങളുമായി ഭാരത് ഭാഗ്യവിധാത തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാകാരന്മാർ അണിനിരക്കുന്ന വ്യത്യസ്ത പരിപാടികേളാടെയാണ് ഗാന്ധി ജയന്തി ദിനം ആചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.