ഗ്രീസിലേക്കുള്ള യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി എംബസി
text_fieldsദോഹ: ഖത്തറിൽ നിന്നും ഗ്രീസിലേക്കുള്ള യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി ഗ്രീസിലെ ഖത്തർ എംബസി.കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ ഭാഗമായി ക്വാറൻറീൻ ഇല്ലാതെ ഖത്തറിൽ നിന്നുള്ള യാത്രക്കാർക്ക് ഗ്രീസിൽ പ്രവേശിക്കാമെന്നിരിക്കെ യാത്രക്കാർ താഴെ പറയുന്ന നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണമെന്ന് എംബസി ട്വീറ്റ് ചെയ്തു.
travel.gov.gr എന്ന വെബ്സൈറ്റിൽ ലഭ്യമായിരിക്കുന്ന പി.എൽ.എഫ് (പാസഞ്ചർ ലൊക്കേറ്റർ ഫോറം) യാത്രക്കാർ നിർബന്ധമായും പൂരിപ്പിച്ചിരിക്കണം.വാക്സിനെടുക്കാത്ത യാത്രക്കാർ യാത്ര പുറപ്പെടുന്നതിൻെറ 72 മണിക്കൂർ മുമ്പെടുത്ത പി.സി.ആർ ടെസ്റ്റിൻെറ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഗ്രീസിലെത്തുന്ന എല്ലാ യാത്രക്കാരും മെഡിക്കൽ പരിശോധനക്ക് വിധേയമാകുകയും സുരക്ഷ മുൻകരുതലുകൾ പാലിക്കുകയും ചെയ്യണം.ഔദ്യോഗിക ആശുപത്രി നൽകുന്ന കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് യാത്രക്കാർ ഹാജരാക്കണം. വാക്സിൻ രണ്ടാം ഡോസ് എടുത്ത് 14 ദിവസം പൂർത്തിയാകണം.
നേരത്തേ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർ അത് തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം. യാത്ര നടപടികളുമായി ബന്ധപ്പെട്ട് എല്ലാ യാത്രക്കാരും വിമാന കമ്പനികളുമായി പൂർണമായും സഹകരിക്കണമെന്നും ഗ്രീസ് സർക്കാറിൻെറ ആരോഗ്യ നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ഖത്തർ എംബസി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.