Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകായിക മേഖലയിലെ...

കായിക മേഖലയിലെ പങ്കാളിത്തം ചർച്ച ചെയ്​ത്​ അമീറും ഫിഫ ​പ്രസിഡൻറും

text_fields
bookmark_border
കായിക മേഖലയിലെ പങ്കാളിത്തം ചർച്ച ചെയ്​ത്​ അമീറും ഫിഫ ​പ്രസിഡൻറും
cancel
camera_alt

ഫിഫ പ്രസിഡൻറ്​ ജിയാനി ഇൻഫൻറിനോയുമായി അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി ചർച്ച നടത്തുന്നു

ദോഹ: ഒൗദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ ഫിഫ പ്രസിഡൻറ്​ ജിയാനി ഇൻഫൻറിനോയുമായി അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി കൂടിക്കാഴ്​ച നടത്തി. അമീരി ദിവാനിൽ ബുധനാഴ്​ച രാവിലെ നടന്ന ചർച്ചയിൽ ഖത്തറും ഫിഫയും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണം വിഷയമായി.

2022ലെ ലോകകപ്പ്​ ഫുട്​ബാളിൻെറ ഒരുക്കവും ടൂർണമെൻറ്​ നടത്തുന്നതുമായി ബന്ധപ്പെട്ട സഹകരണവും വിഷയമായി. അൽബെയ്​ത്ത്​ സ്​റ്റേഡിയം ആദ്യമായി സന്ദർശിച്ച ഫിഫ പ്രസിഡൻറ്​ സ്​റ്റേഡിയത്തിൻെറ സൗകര്യങ്ങളിൽ മതിപ്പ്​ രേഖപ്പെടുത്തി. ഈ മേഖലയിലെ ​ഇതുവരെയുള്ള നേട്ടങ്ങളും കായിക മേഖലയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും സംസാരിച്ചു. അമീറിൻെറ സ്വകാര്യ പ്രതിനിധി ശൈഖ്​ ജാസിം ബിൻ ഹമദ്​ ആൽഥാനിയും ചർച്ചയിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsFIFA President
Next Story