സെനറ്റ് നേതാക്കളുമായി അമീറിെൻറ കൂടിക്കാഴ്ച
text_fieldsദോഹ: അമേരിക്കൻ പര്യടനത്തിെൻറ ഭാഗമായി വാഷിംഗ്ടണിൽ സെനറ്റ് നേതാക്കളുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി.
വാഷിംഗ്ടൺ ഡി സിയിൽ കോൺഗ്രസ് ആസ്ഥാനത്ത് പ്രതിനിധിസഭ സ്പീക്കർ പോൾ റ്യാൻ, സെനറ്റ് ന്യൂനപക്ഷ നേതാവ് ചുക്ക് സ്കൂമർ, പ്രതിനിധിസഭ ന്യൂനപക്ഷ നേതാവ് നാൻസി പെലോസി, പ്രതിനിധിസഭ ഭൂരി പക്ഷ നേതാവ് കെവിൻ മകാർത്തി തുടങ്ങിയവരുമായാണ് അമീർ കൂടിക്കാഴ്ച നടത്തിയത്.
കൂടാതെ വെസ്റ്റ് വെർജീനിയ ഗവർണർ ജിം ജസ്റ്റിസ്, വെർജിനിയയിൽ നിന്നുള്ള സെനറ്റർ ജിയോ മാൻചിൻ എന്നിവരുമായും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചകളിൽ മേഖലാ, അന്താരാഷ്ട്ര തലങ്ങളിലെ വിവിധ വിഷയങ്ങളും ഇുരാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധവും ചർച്ച ചെയ്തു.
നേരത്തെ ബോയിങ് സി ഇ ഒയും ചെയർമാനുമായ ഡെന്നിസ് മ്യൂലെൻബർഗുമായും അമീർ കൂടിക്കാഴ്ച നടത്തിയിരുന്നു. അമീറിനെ അനുഗമിക്കുന്ന ഖത്തർ പ്രതിനിധി സംഘവും പങ്കെടുത്തു. വാ ഷിംഗ്ടൺ മേയർ മുറ്യൽ ബോസറുമായും അമീർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.