ഫാൽകൻ ഫെസ്റ്റിൽ അമീറെത്തി
text_fieldsദോഹ: കതാറ കൾചറൽ വില്ലേജിൽ ആരംഭിച്ച സ്ഹൈൽ ഫാൽകൻ ഫെസ്റ്റിൻെറ മൂന്നാം ദിനം അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനിയെത്തി. വ്യാഴാഴ്ച രാവിലെയായിരുന്നു അമീറിൻെറ സന്ദർശനം. വിൽപനക്കും ലേലത്തിനുമായി വെച്ച ഫാൽകനുകളും വേട്ടക്കുള്ള ഉപകരണങ്ങളും മറ്റു പ്രദർശന വസ്തുക്കളും വിവിധ സ്റ്റാളുകളും അദ്ദേഹം സന്ദർശിച്ചു.
ഏഴിന് ആരംഭിച്ച അഞ്ചാമത് കതാറ ഇൻറർനാഷനൽ ഫാൽകൻ ഫെസ്റ്റിവൽ വേദിയിൽ കഴിഞ്ഞ ദിവസങ്ങളിലും പ്രഗല്ഭരുടെ സന്ദർശനം തുടരുകയാണ്. വിവിധ രാഷ്ട്ര പ്രതിനിധികൾ, അംബാസഡർമാർ, മന്ത്രിമാർ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ പ്രദർശന വേദിയിെലത്തി. 20 രാജ്യങ്ങളിൽനിന്ന് 160ലേറെ പ്രദേശിക, രാജ്യാന്തര സംഘങ്ങൾ പങ്കാളികളാവുന്ന പ്രദർശനം 11ന് അവസാനിക്കും. ഖത്തറിലെ സൗദി അംബാസഡർ മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ അൽ സൗദ്, ആംഡ് ഫോഴ്സ് ചീഫ് ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽഥാനി, ഇറ്റാലിയൻ അംബാസഡർ അലസാേന്ദ്രാ പ്രൂണാസ്, കോസ്റ്ററീക അംബാസഡർ മരിയാനോ സെഗുറ, കിർഗിസ്താൻ അംബാസഡർ ചെങ്കിസ് എഷിംെബകോവ് തുടങ്ങി പ്രമുഖർ എത്തി.
പ്രദർശനത്തിൻെറ ഭാഗമായി നടക്കുന്ന ഫാൽകൻ ലേലത്തിലും വന പങ്കാളിത്തമാണെന്ന് ഫെസ്റ്റ് സംഘാടക സമിതി വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അബ്ദുൽലത്തീഫ് അൽ മിസ്നദ് പറഞ്ഞു. ആദ്യ ദിനത്തിൽ 1.40 ലക്ഷം റിയാൽ ഏറ്റവും ഉയർന്ന വിലയായി ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.