Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ്യോ​മ അ​ക്കാ​ദ​മി...

വ്യോ​മ അ​ക്കാ​ദ​മി ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ അ​മീ​ർ പ​​ങ്കെ​ടു​ത്തു

text_fields
bookmark_border
വ്യോ​മ അ​ക്കാ​ദ​മി ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ അ​മീ​ർ പ​​ങ്കെ​ടു​ത്തു
cancel
camera_alt

വ്യോ​മ അ​ക്കാ​ദ​മി ബി​രു​ദ ദാ​ന ച​ട​ങ്ങി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​​ങ്കെ​ടു​ക്കു​ന്നു

ദോ​ഹ: അ​ൽ സ​ഈം മു​ഹ​മ്മ​ദ് ബി​ൻ​അ​ബ്ദു​ല്ല അ​ൽ അ​തി​യ്യ വ്യോ​മ അ​ക്കാ​ദ​മി​യി​ൽ നി​ന്നും പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 12ാമ​ത് ബാ​ച്ചി​ന്റെ ബി​രു​ദ ദാ​ന ച​ട​ങ്ങി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​​ങ്കെ​ടു​ത്തു. ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ൽ ഉ​ദൈ​യ്ദ് വ്യോ​മ​സേ​നാ താ​വ​ള​ത്തി​​ലെ അ​ക്കാ​ദ​മി​യി​ലാ​യി​രു​ന്നു കാ​ഡ​റ്റു​ക​ളു​ടെ പാ​സി​ങ് ഔ​ട്ട് പ​രേ​ഡ്.

ഈ​ജി​പ്ത് വ്യോ​മ​സേ​ന ക​മാ​ൻ​ഡ​ർ ല​ഫ്. ജ​ന​റ​ൽ മ​ഹ്മൂ​ദ് ഫു​ആ​ദ് അ​ബ്ദു​ൽ ഗ​വാ​ദ്, സോ​മാ​ലി​യ പ്ര​തി​രോ​ധ മ​ന്ത്രി അ​ബ്ദു​ൽ​ഖാ​ദി​ർ മു​ഹ​മ്മ​ദ് നൂ​ർ, കാ​ന​ഡ വ്യോ​മ​സേ​ന ക​മാ​ൻ​ഡ​ർ ല​ഫ്. ജ​ന. എ​റി​ക് കെ​ന്നി ഉ​ൾ​പ്പെ​ടെ വി​വി​ധ സൗ​ഹൃ​ദ​രാ​ഷ്ട്ര പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്തു. വി​വി​ധ മ​ന്ത്രി​മാ​ർ, പ്ര​തി​രോ​ധ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, അ​മി​രി ഗാ​ർ​ഡ്, ല​ഖ്‍വി​യ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

119 കാ​ഡ​റ്റു​ക​ളാ​ണ് വ്യോ​മ അ​ക്കാ​ദ​മി​യി​ൽ നി​ന്നും പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി ഇ​റ​ങ്ങി​യ​ത്. ജോ​ർ​ഡ​ൻ, തു​നീ​ഷ്യ, സോ​മാ​ലി​യ, റു​വാ​ൻ​ഡ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ കാ​ഡ​റ്റു​ക​ളി​ലു​ണ്ട്. മി​ലി​ട്ട​റി പ​രേ​ഡ്, മാ​ർ​ച്ച് പാ​സ്റ്റ് ച​ട​ങ്ങു​ക​ൾ​ക്ക് അ​മീ​ർ സാ​ക്ഷി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Emir of Qatargraduation ceremony
News Summary - Emir attends graduation ceremony of air academy
Next Story