ഖത്തർ അമീർ ഈജിപ്തിൽ, ഗൾഫ് ഉപരോധ ശേഷമുള്ള ആദ്യ സന്ദർശനം
text_fieldsദോഹ: നീണ്ട ഇടവേളക്കു ശേഷം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഔദ്യോഗിക സന്ദർശനത്തിനായി വെള്ളിയാഴ്ച രാത്രിയോടെ ഈജിപ്തിലെത്തി. റുവാണ്ടയിൽ നടന്ന കോമൺവെൽത്ത് രാഷ്ട്രത്തലവൻമാരുടെ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമായിരുന്നു അമീർ കൈറോയിലെത്തിയത്.
ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫതാഹ് അൽ സീസി അമീറിനെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. 2017ൽ ഖത്തറിനെതിരെ ഈജിപ്ത് ഉൾപ്പെടെയുള്ള മേഖലയിലെ നാല് രാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധത്തിനു ശേഷം, ആദ്യമായാണ് ഖത്തർ അമീർ കൈറോയിലെത്തുന്നത്. 2021 ജനുവരിയിൽ ഉപരോധം അവസാനിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്രബന്ധം പുനസ്ഥാപിച്ചിരുന്നു.
കഴിഞ്ഞ മാർച്ചിൽ വിദേശകര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ ഈജിപ്ത് സന്ദർശനത്തിനു പിന്നാലെ, 500 കോടി ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്ന് ഖത്തർ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ നവംബറിൽ ഗ്ലാസ്ഗോ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിനിടയിലും, ഫെബ്രുവരിയിൽ ചൈനയിൽ നടന്ന ശീതകാല ഒളിമ്പിക്സ് വേദിയിലും ഖത്തർ അമീറും ഈജിപ്ത് പ്രസിഡന്‍റും തമ്മിൽ കൂടികാഴ്ച നടത്തി സൗഹൃദ ബന്ധം ഊഷ്മളമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.