തൊഴിൽ കരാറുകളും ഇനി ഡിജിറ്റൽ
text_fieldsദോഹ: സ്വകാര്യ മേഖലകളിലെ തൊഴിലാളികൾക്ക് കരാറിലെ വ്യവസ്ഥകൾ ഓൺലൈൻ പ്ലാറ്റ്ഫോം വഴി പരിശോധിക്കാനും സ്വീകാര്യമല്ലെങ്കിൽ നിരസിക്കാനും സാധിക്കുന്ന വിധത്തിൽ പുതിയ മാറ്റങ്ങളോടെ തൊഴിൽ മന്ത്രാലയത്തിന്റെ ഇ-കരാർ സംവിധാനം പ്രാബല്യത്തിൽ. മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ സേവനങ്ങൾ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. സർക്കാർ സേവനകേന്ദ്രങ്ങളിൽ നേരിട്ടെത്താതെതന്നെ ഗാർഹിക തൊഴിലാളികൾക്ക് കരാറുകൾ സാക്ഷ്യപ്പെടുത്തുന്നതിനുള്ള സൗകര്യവും അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
തൊഴിൽ മേഖലയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സാങ്കേതിക പ്ലാറ്റ്ഫോമുകൾ കൂടുതൽ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോൺട്രാക്ട് ആധികാരികമാക്കുന്ന പ്രക്രിയ പൂർത്തിയാകുന്നതോടെ ഓട്ടോമാറ്റിക് കരാർ ഓഡിറ്റ് ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
നാഷനൽ ഓതന്റിക്കേഷൻ സംവിധാനം (എൻ.എ.എസ്) ഉപയോഗിച്ച് തൊഴിലുടമകളുടെ പോർട്ടലിലൂടെ ഒരു സ്ഥാപനത്തിന് അപേക്ഷ സമർപ്പിക്കാനും കരാറിലെ വിവരങ്ങളും വ്യവസ്ഥകളും പരിശോധിക്കുന്നതിനും ഉറപ്പിക്കുന്നതിനുമായി തൊഴിലാളികളുടെയും വ്യക്തികളുടെയും പോർട്ടലിലൂടെ അംഗീകാരത്തിനായി ഈ അപേക്ഷ തൊഴിലാളിക്ക് കൈമാറുകയും ചെയ്യാനും ഈ സേവനം അനുവദിക്കുന്നു. 11 വ്യത്യസ്ത ഭാഷകളിൽ കരാർ ലഭ്യമാണ്. സ്ഥിരീകരണത്തിനുശേഷം സ്ഥാപനത്തിനും തൊഴിലാളിക്കും പ്രിന്റ് ചെയ്യാനുള്ള കരാറും ഈ പ്ലാറ്റ്ഫോം നൽകും.
സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ
തൊഴിലാളിയുടെ വിവരങ്ങൾ കരാർ ആദ്യമായി അംഗീകരിക്കുമ്പോൾ വിസ നമ്പറിലോ അല്ലെങ്കിൽ പ്രവാസിയാണെങ്കിൽ തൊഴിലാളിയുടെ ഐ.ഡി നമ്പറിലോ ആയിരിക്കണം. ഡിജിറ്റൽ സേവനത്തിലെ നിർബന്ധിത പ്രഖ്യാപനത്തിലൂടെ കരാറിലെ രജിസ്റ്റർ ചെയ്ത വിവരങ്ങളുടെയും ഒപ്പുകളുടെയും സാധുതയുടെ പൂർണ ഉത്തരവാദിത്തം സ്ഥാപനത്തിലെ ഉ ദ്യോഗസ്ഥനായിരിക്കും.
സേവനത്തിനാവശ്യമായ അറ്റാച്ച്മെന്റുകളിൽ പ്രധാനമായും രണ്ടു കക്ഷികൾ ഒപ്പുവെച്ച തൊഴിൽ കരാറും കരാറിന്റെ ഇനം അനുസരിച്ച് സിസ്റ്റം ആവശ്യപ്പെടുന്ന അധിക അറ്റാച്ച്മെന്റുകളുമായിരിക്കും. കരാർ അറ്റസ്റ്റ് ചെയ്യുന്ന സേവനങ്ങൾ പൂർത്തിയാക്കാൻ തൊഴിൽദാതാക്കളുടെ പോർട്ടലിലൂടെ സ്ഥാപനങ്ങൾക്കായുള്ള സ്മാർട്ട് കാർഡിലൂടെയോ എൻ.എ.എസ് വഴിയോ വ്യക്തികളുടെയോ തൊഴിലാളികളുടെ പോർട്ടൽ വഴി ഐഡി നമ്പർ നൽകിയോ ലോഗിൻ ചെയ്യണം.
ഐഡന്റിറ്റി ഉറപ്പുവരുത്തുന്നതിനും ആഭ്യന്തര മന്ത്രാലയത്തിന്റെ ദേശീയ വിലാസം അപ്ഡേറ്റ് ചെയ്യുന്നതിനുമായി തൊഴിലുടമകളുടെയും ഫോൺ നമ്പറുകൾ ഐഡി നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം. പണമിടപാട് നടപടികൾ പൂർത്തിയാക്കുന്നതിന് സാധുവായ ബാങ്ക് പേമെന്റ് കാർഡും ആവശ്യമാണ്.
സേവന ട്രാക്കിങ്
സ്വകാര്യ മേഖലയിലെ സ്ഥാപന പ്രതിനിധികളാണെങ്കിലും ഗാർഹിക ജീവനക്കാർക്കുള്ള വ്യക്തിഗത റിക്രൂട്ടർമാരാണെങ്കിലും സിസ്റ്റത്തിൽ സൈൻ-ഇൻ ചെയ്യണം. ശേഷം കരാർ അറ്റസ്റ്റേഷൻ അപേക്ഷ സമർപ്പിക്കുക. അതിനുശേഷം രണ്ടു കക്ഷികളുടെയും കരാർ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യുക. കരാർ പകർപ്പിന്റെ ഒരു ഭാഷ അറബിയിലും രണ്ടാമത്തേത് തൊഴിലാളിയുടെ ഭാഷയുമായിരിക്കും. ഇരുകക്ഷികളും കരാറിൽ ഒപ്പുവെച്ചിരിക്കണം. ശേഷം അധികരേഖകളുമായി അപ് ലോഡ് ചെയ്യുക. സ്വീകരിച്ചാൽ സ്ഥാപനപ്രതിനിധിയോ അല്ലെങ്കിൽ വ്യക്തിയോ ഓൺലൈനായി പണമിടപാട് നടത്തണം. പണമിടപാട് പൂർത്തിയാകുന്നതോടെ കരാറിന്റെ ഡിജിറ്റൽ പതിപ്പുകൾ തൊഴിലാളിക്കും ഉടമക്കും ആക്സസ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.