ബീച്ച് വോളിബാളിന് സമാപനം
text_fieldsദോഹ: ഖത്തർ സ്പോർട്സ് ഫെഡറേഷൻ സംഘടിപ്പിച്ച ബീച്ച് വോളിബാൾ മത്സരത്തിന് ആവേശോജ്ജ്വല സമാപനം. റമദാനിലെ രാത്രികളിൽ നിറഞ്ഞ കാണികളുടെ കൂടി അകമ്പടിയിൽ നടന്ന മത്സരങ്ങളിൽ പ്രാദേശികമായ നിരവധി ടീമുകൾ മാറ്റുരച്ചു. ആസ്പയർ സ്പോർട്സ് സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ നടന്നത്. ഫൈനലിൽ അൽ മിർഖാബിനെ തോൽപിച്ച് ഇൻഫർമേഷൻ ചലഞ്ച് ടീം കിരീടമണിഞ്ഞു. സെക്രീത് മൂന്നാം സ്ഥാനം നേടി. കായിക മന്ത്രി സലാഹ് ബിൻ ഗാനിം അൽ അലി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഇതാദ്യമായാണ് റമദാനിൽ ബീച്ച് വോളി ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്. മാർച്ച് 26ന് തുടങ്ങിയ ചാമ്പ്യൻഷിപ്പിൽ 12 ടീമുകൾ മാറ്റുരച്ചപ്പോൾ, കാണികളുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.