പരീക്ഷക്കെത്തുന്ന വിദ്യാർഥികൾക്ക് ആരോഗ്യസുരക്ഷ ഉറപ്പ്
text_fieldsദോഹ: പരീക്ഷ കാലയളവിൽ സ്കൂളിലെത്തുന്ന എല്ലാ വിദ്യാർഥികൾക്കും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പുവരുത്തുമെന്ന് ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി). സ്കൂൾ ആരോഗ്യ സേവന വിഭാഗവുമായും വിദ്യാഭ്യാസ മന്ത്രാലയവുമായും ചേർന്ന് വിദ്യാർഥികൾക്ക് സുരക്ഷിത അന്തരീക്ഷം ഒരുക്കാൻ നടപടികൾ സ്വീകരിക്കും.
വിദ്യാർഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ആശങ്കകളും വികാരങ്ങളും പി.എച്ച്.സി.സി ഗൗരവത്തിലെടുക്കുന്നുണ്ട്. അധ്യയന വർഷത്തിലെ നിർണായക ഘട്ടമാണ് പരീക്ഷ സമയം. ഇത്തരം ആശങ്കകൾ വിദ്യാർഥികളുടെ അന്തിമഫലത്തെ ബാധിക്കാനിടയുണ്ടെന്നും പി.എച്ച്.സി.സി ചൂണ്ടിക്കാട്ടി.
കോവിഡ്-19 പ്രതിരോധമേഖലയിൽ രാജ്യം നടപ്പാക്കുന്ന പദ്ധതികൾക്കനുസൃതമായി സ്കൂളുകളിൽ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾക്കായുള്ള സ്കൂൾ ഹെൽത്ത് സർവിസ് േപ്രാഗ്രാമിെൻറ സ്കൂൾ ഹെൽത്ത് േപ്രാട്ടോകോൾ പുതുക്കിയിട്ടുണ്ട്.
വിദ്യാർഥികൾക്കും സ്കൂൾ ജീവനക്കാർക്കും അധികാരികൾക്കും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഒരുക്കുക, രാജ്യത്ത് നടപ്പാക്കുന്ന എല്ലാ നിയന്ത്രണങ്ങളും കർശനമായി പാലിക്കുക, ക്ലാസ് റൂമുകളിലും ബസുകളിലും മറ്റിടങ്ങളിലും സുരക്ഷിത അകലം പാലിക്കുക, മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പുവരുത്തുക, സ്കൂളും പരിസരവും വൃത്തിയാക്കുകയും അണുമുക്തമാക്കുകയും ചെയ്യുക എന്നിവയെല്ലാം സ്കൂൾ ഹെൽത്ത് േപ്രാട്ടോകോളിൽ ഉൾപ്പെടും. എല്ലാ സ്കൂൾ ജീവനക്കാരും കോവിഡ് വാക്സിൻ നിർബന്ധമായും എടുത്തിരിക്കണമെന്നും പി.എച്ച്.സി.സി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.