നോബ്ൾ കിൻറർഗാർട്ടനിൽ പ്രവേശനോത്സവം
text_fieldsപുതിയ അധ്യയന വർഷത്തിലെ ആദ്യ ദിനത്തിൽ നോബ്ൾ
കിൻറർഗാർട്ടനിൽ കുട്ടികളെ വരവേൽക്കുന്ന അധ്യാപകർ
ദോഹ: പുതിയ അധ്യയന വർഷത്തിൽ ആടിയും പാടിയും ഉല്ലസിച്ചും അറിവിന്റെ ആദ്യാക്ഷരം നുകരാനെത്തിയ കുട്ടികളുടെ വിദ്യാലയ പ്രവേശനോത്സവം നോബ്ൾ ഇന്ത്യൻ കിൻറർഗാർട്ടനിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ബാഗും പുസ്തകവുമായി യൂനിഫോമണിഞ്ഞ് സന്തോഷത്തോടെ കടന്നുവന്ന കുരുന്നുകളെ, അധ്യാപകർ ആവേശത്തോടെ സ്വീകരിച്ചു. വൈവിധ്യമാർന്ന പരിപാടികളോടെയായിരുന്നു കുട്ടികളുടെ ആദ്യ ദിനം ആഘോഷിച്ചത്. നോബ്ൾ സ്കൂൾ പ്രിൻസിപ്പൽ ഷിബു അബ്ദുറഷീദ്, ഹെഡ് ഓഫ് സെക്ഷൻ അസ്മ റോഷൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിനിൽ കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.