Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രവേശനഫീസ് അൽഖോർ...

പ്രവേശനഫീസ് അൽഖോർ പാർക്കിൽ മാത്രം

text_fields
bookmark_border
പ്രവേശനഫീസ് അൽഖോർ പാർക്കിൽ മാത്രം
cancel

ദോഹ: അൽഖോർ പാർക്കിൽ മാത്രമേ നിലവിൽ പ്രവേശനത്തിന്​ ഫീസ്​ ഈടാക്കുന്നുള്ളൂവെന്ന്​ മുനിസിപ്പാലിറ്റി പരിസ്ഥിതിമന്ത്രാലയം അറിയിച്ചു. നിലവിൽ മറ്റ്​ പാർക്കുകളിൽ ഫീസ്​ ഇല്ല. രാജ്യത്തുള്ള 90ലധികം പാർക്കുകളിൽ പ്രവേശനം സൗജന്യമാണ്​.കഴിഞ്ഞ ദിവസം വിവിധ പാർക്കുകളിലേക്കുള്ള പ്രവേശന ഫീസുകൾ സംബന്ധിച്ച വിവരം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. മന്ത്രാലയത്തി​െൻറ ഇതുസംബന്ധിച്ച 2020ലെ 247ാം നമ്പർ തീരുമാനപ്രകാരമാണിത്​.

അൽഖോർ പാർക്കിൽ ദിവസം​ മുഴുവൻ ചെലവിടാനുള്ള പ്രവേശന ഫീസ്​ മുതിർന്നവർക്ക്​ 15 റിയാൽ ആണ്​. 10 വയസ്സിന്​ താഴെയുള്ളവർക്ക്​ 10 റിയാലാണ്​ ഫീസ്​. ഭിന്നശേഷിക്കാർക്കും 10 റിയാൽ മതി. പാർക്കിൽ പ്രത്യേക പരിപാടികൾ നടക്കു​േമ്പാഴുള്ള പ്രവേശന ഫീസ്​ 50 റിയാൽ ആണ്​. മൃഗങ്ങൾക്ക്​ തീറ്റ നൽകാനുള്ള അവസരം ലഭിക്കാൻ 50 റിയാൽ നൽകണം. അൽഖോർ പാർക്ക്​ ട്രെയിനിൽ കയറാൻ അഞ്ച്​ റിയാൽ ആണ്​ ഫീസ്​. ഭിന്നശേഷിക്കാർക്ക്​ ട്രെയിനിൽ സൗജന്യമായി കയറാം.

മന്ത്രാലയത്തി​െൻറ തീരുമാനമനുസരിച്ച്​ മറ്റ്​ പാർക്കുകളിലും പ്രശേവനത്തിന്​ ഫീസ്​ നിശ്ചയിച്ചു എന്നായിരുന്നു ഉള്ളത്​. ഈ സാഹചര്യത്തിലാണ്​ നിലവിൽ അൽഖോറിൽ ഒഴികെയുള്ള പാർക്കുകളിൽ പ്രവേശനം സൗജന്യമാണ്​ എന്ന്​ മന്ത്രാലയം അറിയിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entrance feeAl Khor Park
Next Story