ഇനി ഹയ്യാ എൻട്രിയില്ല; ഓൺ അറൈവലിന് ഹോട്ടൽ ബുക്കിങ്
text_fieldsദോഹ: ഹയ്യാ കാർഡ് വഴി വിദേശകാണികൾക്ക് രാജ്യത്തേക്കുള്ള പ്രവേശനാനുമതി വെള്ളിയാഴ്ചയോടെ അവസാനിച്ചതിനുപിന്നാലെ യാത്രസംവിധാനങ്ങൾ പൂർവസ്ഥിതിയിലേക്ക്. നവംബർ ഒന്നുമുതൽ ഹയ്യാ കാർഡ് വഴി നിയന്ത്രണങ്ങളൊന്നുമില്ലാതെ എല്ലാ രാജ്യക്കാർക്കും ഖത്തറിലേക്ക് പ്രവേശിക്കാമായിരുന്നെങ്കിൽ ഇന്നുമുതൽ യാത്രകൾ മുൻ മാനദണ്ഡങ്ങൾ പ്രകാരമാകും.
ഇതുസംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി എയർലൈൻ മാനേജർമാരെ അറിയിച്ചു. ഓൺ അറൈവൽ സംവിധാനംവഴി വിദേശപൗരന്മാർക്ക് ഖത്തറിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിച്ചു. ഇന്ത്യ, പാകിസ്താൻ, തായ്ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്ക് ഓൺ അറൈവൽ കാലയളവിലേക്ക് ഡിസ്കവർ ഖത്തർ വഴി ഹോട്ടൽ ബുക്കിങ്ങും നിർബന്ധമാണ്. ഒരുമാസമാണ് പരമാവധി ഓൺ അറൈവൽ വിസ കാലാവധി.
എന്നാൽ, ഖത്തറിൽ തുടരുന്ന കാലയളവുവരെ ഹോട്ടൽ ബുക്കിങ് ആവശ്യമാണ്. ആറുമാസ കാലാവധിയുള്ള പാസ്പോർട്ട്, റിട്ടേൺ ടിക്കറ്റ് എന്നിവയും ഓൺ അറൈവൽ യാത്രക്ക് നിർബന്ധമാണ്. അതേസമയം, ഓർഗനൈസർ ഹയ്യാ കാർഡുവഴിയുള്ള പ്രവേശനം പുതിയ അറിയിപ്പുവരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.