ഹയ്യാ കാർഡ് വഴി ഖത്തറിലേക്കുള്ള പ്രവേശനം വെള്ളിയാഴ്ച വരെ
text_fieldsദോഹ: ലോകകപ്പ് കാണികൾക്കായി ഖത്തർ ഒരുക്കിയ ഹയ്യാ കാർഡ് വഴി രാജ്യത്തേക്കുള്ള പ്രവേശനം ഡിസംബർ 23ഓടെ അവസാനിക്കും. വിദേശികൾക്ക് ഖത്തറിലേക്കുള്ള മൾട്ടി എൻട്രി പെർമിറ്റ് സംവിധാനം കൂടിയായ ഹയ്യാ കാർഡ് വഴി വെള്ളിയാഴ്ച വരെ മാത്രമാണ് പ്രവേശനം.
ത്ഉംസറ ആവശ്യത്തിന് സൗദിയിലേക്ക് പോയവരും വിവിധ ജി.സി.സി രാജ്യങ്ങളിൽ സന്ദർശിച്ചവർക്കും ഈ ദിവസത്തിനുള്ളിൽ മാത്രമേ ഖത്തറിലേക്ക് പ്രവേശന അനുമതിയുള്ളൂ. തുടർ ദിവസങ്ങളിൽ പതിവുപോലെ, മറ്റു വിസാ മാർഗങ്ങൾ വഴിയാവും ഖത്തറിലേക്ക് പ്രവേശന അനുമതി. അതേസമയം, ഹയ്യാ കാർഡുള്ളവർക്ക് ജനുവരി 23 വരെ ഖത്തറിൽ തുടരാൻ അനുമതിയുണ്ട്.
നവംബർ ഒന്നു മുതലായിരുന്നു ഹയ്യാ കാർഡുവഴി ലോകകപ്പ് കാണികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചുതുടങ്ങിയത്. വിമാനത്താവളങ്ങൾ വഴിയും കര, സമുദ്ര അതിർത്തി കടന്നും ലക്ഷങ്ങളാണ് പിന്നീടുള്ള ദിനങ്ങളിൽ രാജ്യത്തേക്ക് പ്രവേശിച്ചത്. ആദ്യഘട്ടത്തിൽ മാച്ച് ടിക്കറ്റുള്ളവർക്ക് മാത്രമായിരുന്നു ഹയ്യാ കാർഡ് അനുവദിച്ചത്. എന്നാൽ, ഗ്രൂപ് റൗണ്ട് പൂർത്തിയായതിനു പിന്നാലെ മാച്ച് ടിക്കറ്റില്ലാത്തവർക്കും നിശ്ചിത ഫീസോടെ ഹയ്യാ കാർഡ് അനുവദിച്ചു.
തുടർന്ന് ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും അനുവാദം നൽകിയതോടെ മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് അവസരം ഉപയോഗപ്പെടുത്തി ഖത്തറിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.