എറോസ് വാർഷികാഘോഷം
text_fieldsദോഹ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏബ്ൾ ഇന്റർനാഷനൽ കമ്പനിയിലെ ജീവനക്കാരുടെയും മാനേജ്മെന്റിന്റെയുും സംയുക്ത കൂട്ടായ്മയായ എറോസിന്റെ നേതൃത്വത്തില്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. റിതാജ് സല്‍വ റിസോട്ടില്‍ നടന്ന വാര്‍ഷികാഘോഷം ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്തു.
ഖത്തറില്‍ നടന്ന ഫിഫ 2022 ലോകകപ്പ് സംഘാടനത്തിലും നടത്തിപ്പിലും ഇന്ത്യന്‍ സമൂഹത്തിന്റെയും കമ്പനികളുടെയും പങ്കാളിത്തം അഭിനന്ദനാര്‍ഹമാണെന്നും ഏബ്ള്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പും അതില്‍ പങ്ക് വഹിച്ചു എന്നത് ശ്രദ്ധേയമാണെന്നും ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. എറോസ് ചെയർമാൻ അന്‍സാര്‍ അരിമ്പ്രയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അല്‍ ഏബ്ള്‍ കമ്പനി ചെയര്മാന് സഈദ് സാദ് റാഷിദ് അല്‍ സുബൈ, വസീഫ് അസ്സെറ്റ് മാനേജ്മെന്റ് കമ്പനി പ്രതിനിധി മൊസാബ് ഇമാദുദ്ദീന് ഗഫാര്‍ അല്ജംരി, ദോഹ ബാങ്ക് റിലേഷന്ഷിപ് മാനേജര്‍ സുനീഷ് സിന്‍ഹ, മുഹമ്മദ് സാലിം അലി ബവാസിര്‍, അല്‍ ഏബ്ള്‍ ജനറൽ മാനേജർ മുഹമ്മദ് അശ്കർ, റാഷിദ് പുറായിൽ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും എറോസ് ജനറല്‍ കണ്‍വീനര്‍ മുഹ്താജ് താമരശ്ശേരി നന്ദിയും പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ സല്മാന് പുറായില്‍ പ്രാർഥന നിർവഹിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ബെസ്റ്റ് പെര്‍ഫോര്‍മൻസ് അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. എറോസ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൽപറ്റ എം.എല്‍.എ അഡ്വ. ടി. സിദ്ദീഖിന്റെ അപേക്ഷ പ്രകാരം നല്കുന്ന മുച്ചക്ര വാഹനത്തിന്റെ താക്കോല്‍ദാനം ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ചടങ്ങില്‍ നിർവഹിച്ചു.
ഇ.കെ. ഫൈസല്‍, മുജീബ് തെക്കേതൊടിക, മുഹമ്മദ് ജാസിം, മൊസൈബ് ഹൈദര്‍, നാസര്‍ അള്ളിപ്പാറ, സി.കെ. ബീരാന്‍കുട്ടി, ശിഹാബ് മുക്കം, അഹ്മദ് മൂല, സാബിര്‍ പാറക്കല്‍, നവാബ് വാഴക്കാട്, നാരായണന് പ്രജുലി, ശൈഖ് ശഹീന്‍, മുഹമ്മദ് ജുനൈദ്, അഹ്മദ് ശൈഖ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി. എറോസ് ആര്‍ട്സ് വിങ്ങിന്റെ നേതൃത്വത്തില്‍ ഒപ്പന, മിമിക്സ്, ഗാനമേള തുടങ്ങിയ വിവിധ കലാ പരിപാടികള്‍ക്ക് സക്കീര്‍ സരിഗ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.