പ്രഥമ അറബ് പബ്ലിക് റിലേഷൻ വെബ്സൈറ്റ് സ്ഥാപിക്കാൻ ദാർ അൽ ശർഖ്
text_fieldsദോഹ: പബ്ലിക് റിലേഷൻ സേവന മേഖലയിലെ മികവുറ്റതും ആദ്യത്തേതുമായ അറബ് പബ്ലിക് റിലേഷൻ വെബ്സൈറ്റ് സ്ഥാപിക്കാനൊരുങ്ങി ദാർ അൽ ശർഖ്. ഗൾഫിലെയും മറ്റു അറബ് രാജ്യങ്ങളിലെയും പബ്ലിക് റിലേഷൻ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമഗ്ര സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് പ്രഥമ അറബ് പബ്ലിക് റിലേഷൻ വെബ്സൈറ്റ് തുടങ്ങുന്നത്.
വെബ്സൈറ്റ് സ്പോൺസർഷിപ്, പിന്തുണ എന്നിവയുടെ ഭാഗമായി ദാർ അൽ ശർഖും പവർ ഇൻറർനാഷനൽ ഹോൾഡിങ് കമ്പനിയും കരാർ ഒപ്പുവെച്ചു. പബ്ലിക് റിലേഷൻ മേഖലയിൽ വർധിച്ചുവരുന്ന ആവശ്യങ്ങൾ പൂർത്തീകരിക്കുക, പബ്ലിക് റിലേഷൻ പ്രഫഷൻ സംബന്ധിച്ച അടിസ്ഥാനവും പ്രധാനപ്പെട്ടതുമായ വിവരങ്ങൾ നൽകുക, പബ്ലിക് റിലേഷൻ, മീഡിയ പ്രഫഷനലുകൾക്കാവശ്യമായ മികച്ച റഫറൻസായി പ്രവർത്തിക്കുക തുടങ്ങിയവയാണ് വെബ്സൈറ്റ് കൊണ്ട് ലക്ഷ്യമാക്കുന്നത്.
ദാർ അൽ ശർഖിെൻറ പ്രധാന സ്ട്രാറ്റജിയുടെ ഫലമായാണ് പ്രഥമ അറബ് പബ്ലിക് റിലേഷൻ വെബ്സൈറ്റ് പുറത്തിറങ്ങുന്നതെന്ന് ദാർ അൽ ശർഖ് സി.ഇ.ഒ അസി. ജാസിം ഫഖ്റൂ പറഞ്ഞു. അറബ് ലോകത്തുതന്നെ ഇത്തരത്തിലുള്ള വെബ്സൈറ്റ് ആദ്യത്തേതാണ്. വാർത്ത, പഠനങ്ങൾ, ഗവേഷണം, വിവരശേഖരണം, സ്പെഷാലിറ്റീസ് തുടങ്ങിയവയെല്ലാം വെബ്സൈറ്റിലുൾപ്പെടും. പവർ ഇൻറർനാഷനൽ ഹോൾഡിങ് ഡയറക്ടേഴ്സ് ബോർഡ് ചെയർമാൻ മുഅ്തസ് അൽ ഖയ്യാത്, ജാസിം ഫഖ്റൂ എന്നിവർ കരാറിൽ ഒപ്പുവെച്ചു. ദാർ അൽ ശർഖുമായി തന്ത്രപ്രധാന കരാറിൽ ഒപ്പുവെക്കാനായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് മുഅ്തസ് അൽ ഖയ്യാത് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.