ഇ.ടി. കരീം അനുസ്മരണം സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ഖത്തർ കാസർകോട് സംഘടിപ്പിച്ച ഇ.ടി. കരീം അനുസ്മരണത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല സംസാരിക്കുന്നു
ദോഹ: ഇ.ടി. കരീം നിർഭയനായ പോരാളിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല അഭിപ്രായപ്പെട്ടു. കെ.എം.സി.സി ഖത്തർ കാസർകോട് ജില്ല മുൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ഇ.ടി. കരീമിന്റെ വിയോഗത്തിൽ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദർശ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന വ്യക്തിത്വമാണ് കരീം എന്ന് എസ്.എ.എം. ബഷീർ പറഞ്ഞു. മുഹമ്മദ് ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. ജില്ല ആക്ടിങ് പ്രസിഡന്റ് അലി ചേരൂർ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ എം.പി. ഷാഫി ഹാജി, സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി, മുതിർന്ന നേതാക്കളായ മുട്ടം മഹമൂദ്, കെ.എസ്. മുഹമ്മദ് കുഞ്ഞി, സാദിഖ് പാക്യാര, കോയ കൊണ്ടോട്ടി, ജില്ല നേതാക്കളായ സമീർ ഉടുമ്പുന്തല, സിദീഖ് മണിയൻപാറ, നാസർ കൈതക്കാട്, മൊയ്ദു ബേക്കൽ, കെ.സി. സാദിഖ്, കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി ഷഫീഖ് ചെങ്കള എന്നിവർ അനുസ്മരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.