ഇസ്രായേലിേൻറത് ചതിയുടെയും ഗൂഢാലോചനയുടെയും ചരിത്രം –പി.കെ. നിയാസ്
text_fieldsദോഹ: അര നൂറ്റാണ്ട് നീണ്ട ചതിയിലൂടെയും ഗൂഢാലോചനയിലൂടെയും തദ്ദേശീയരായ ഫലസ്തീനികളെ പിറന്ന മണ്ണില്‍ നിന്ന് പുറത്താക്കിയാണ് ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന് രൂപം നല്‍കിയതെന്ന് മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ പി.കെ. നിയാസ്. തനത് സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമാന്തര പാഠശാല അറിവകം രണ്ടാമത് സെഷനില്‍ ‘സയണിസം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1897ല്‍ ബേണില്‍ ചേര്‍ന്ന ഇൻറര്‍നാഷനല്‍ സയണിസ്റ്റ് ഓര്ഗനൈസേഷന് യോഗത്തില്‍ പാസാക്കിയ പ്രമേയമാണ് അടുത്ത 50 വര്‍ഷത്തിനകം ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുക എന്നത്. അതുകഴിഞ്ഞ് കൃത്യം 51ാമത്തെ വര്‍ഷമാണ്, 1948ല്‍ ഇസ്രായേല്‍ നിലവില്‍ വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച് മസ്ജിദുല്‍ അഖ്സയിലേക്കുള്ള പ്രവേശനം പോലും മുസ്ലിംകള്ക്ക് നിഷേധിക്കാനാണ് ഇപ്പോള്‍ ഇസ്രായേല്‍ ശ്രമിക്കുന്നുന്നതെന്നും ഫലസ്തീന്‍കാരുടെ ശക്തമായ ചെറുത്തുനിൽപ് കൊണ്ട് മാത്രമാണ് തല്ക്കാലം അവര്‍ അതില്‍ നിന്ന് പിന്തിരിഞ്ഞതെന്നും ഡോ.സി.കെ. അബ്ദുല്ല പറഞ്ഞു. ‘ഫലസ്തീന് പ്രതിസന്ധിയും പ്രതിരോധവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനത് സാംസ്കാരിക വേദി പ്രസിഡൻറ് എ.എം. നജീബ്, ജനറല്‍ സെക്രട്ടറി എം.ടി.പി. റഫീഖ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹിഷാം സുബൈര്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.