ലുലുവിൽ ‘അള്‍ട്ടിമേറ്റ് ഇന്ത്യ ഫെസ്റ്റ്’ തുടങ്ങി
text_fieldsദോഹ: ലുലു ഔട്ട്ലെറ്റുകളില് ‘അള്‍ട്ടിമേറ്റ് ഇന്ത്യ ഫെസ്റ്റ്’ തുടങ്ങി. ഫെബ്രുവരി നാലു വരെ തുടരും. അല്‍ഗ റാഫ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരൻ ഉദ്ഘാടനം ചെയ്തു. ശൈഖ് ഹസന് ബിന്‍ ഖാലിദ് ആൽഥാനി, ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ.ആര്.സീതാരാമന്, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യന്‍ പാചക വൈവിധ്യവും ഭക്ഷ്യപൈതൃകവും പ്രതിഫലിപ്പിക്കുന്നതാണ് ഫെസ്റ്റിവല്‍. ഉത്പന്നങ്ങള്‍ക്ക് വൻഓഫറുകളും പ്രമോഷനുകളും ഉണ്ട്. ഇന്ത്യന്‍ സില്‍ക്ക്, എത്തിനിക്ക് വസ്ത്രങ്ങളുടെ പ്രമോഷന് ഇന്ത്യന്‍ അംബാസഡറുടെ പത്നി റിതു കുമരന് ഉദ്ഘാടനം ചെയ്തു. പ്രകൃതിദത്തമായ ഇന്ത്യൻസില്ക്ക്, സിന്തറ്റിക്ക് സില്‍ക്ക് എന്നിവയാണ് സവിശേഷത.
ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്ന പേരില്‍ വര്‍ഷങ്ങളായി ലുലു ഗ്രൂപ്പ് ഇന്ത്യ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുകയെന്നതാണ് ഫെസ്റ്റുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ് പറഞ്ഞു. ഖത്തറില്‍ മഹീന്ദ്ര വാഹനങ്ങളുടെ ഔദ്യോഗിക ലോഞ്ചിങും ഇന്ത്യ ഫെസ്റ്റിനോടനുബന്ധിച്ചു നടന്നു. മഹീന്ദ്ര ഓട്ടോഡിവിഷന് ഇൻറര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഹെഡ് ജോയ്ദീപ് മോയിത്ര, ജനറല്‍ മാനേജര്‍ എക്സ്പോര്‍ട്ട്സ് ദിനേഷ് ചൗധരി തുടങ്ങിയവര്‍ പങ്കെടുത്തു. ലുലുവില്‍ നിന്ന് 50 റിയാലിന് ഷോപ്പ് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ എക്സ്യുവി 500 വാഹനം സ്വന്തമാക്കാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.