Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപുതിയ യാത്രാനയം...

പുതിയ യാത്രാനയം എല്ലാവരും അറിഞ്ഞിരിക്കണം –ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
പുതിയ യാത്രാനയം എല്ലാവരും അറിഞ്ഞിരിക്കണം –ആരോഗ്യ മന്ത്രാലയം
cancel
camera_alt

ആരോഗ്യമന്ത്രാലയം മലയാളത്തിൽ നൽകിയ അറിയിപ്പ്

ദോഹ: ഖത്തറിൽനിന്ന്​ മറ്റു രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യാനുദ്ദേശിക്കുന്ന എല്ലാവരും യാത്രാ പോളിസിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ അറിഞ്ഞിരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.ജൂലൈ 12ന് പുതിയ യാത്രാനയം നിലവിൽവന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തി​െൻറ നിർദേശം. പൂർണമായും വാക്സിനെടുത്തവർക്ക് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ നിരവധി പേരാണ് വേനലവധിക്കാലത്ത് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നത്. ജൂലൈ എട്ടിനാണ് പുതിയ യാത്രാനയം ഖത്തർ പ്രഖ്യാപിച്ചത്.

യാത്ര ചെയ്യാനുദ്ദേശിക്കുന്നവർ യാത്രാനയങ്ങളിലെ പുതിയ ഭേദഗതികളും പുതിയ വിവരങ്ങളും അറിഞ്ഞിരിക്കണമെന്ന്​ മലയാളം, തമിഴ്​ ഉൾപ്പെടെ വിവിധ ഭാഷകളിലായി മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടിട്ടുണ്ട്.

യാത്രാനയവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ https://covid19.moph.gov.qa/EN/travelandreturnpolicy/Pages/default.aspx എന്ന ലിങ്കിൽ ലഭ്യമാണെന്നും യാത്ര ഉദ്ദേശിക്കുന്നവർ ലിങ്ക് സന്ദർശിച്ച് വിവരങ്ങൾ അറിഞ്ഞിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ പ്രഖ്യാപിച്ച യാത്രാനയത്തിൽ മാറ്റങ്ങൾ വന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തി​െൻറ നിർദേശം. നേരത്തെ ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാർക്കും ഇഹ്തിറാസിൽ മുൻകൂട്ടി രജിസ്​േട്രഷൻ നിർബന്ധമായിരുന്നുവെങ്കിലും ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് ഇത് നിർബന്ധമല്ലാതാക്കിയിരിക്കുന്നു. അംഗീകൃത വാക്സിൻ പട്ടികയിൽനിന്ന്​ സിനോവാക് നീക്കം ചെയ്തതും കുട്ടികൾക്കായുള്ള ക്വാറൻറീൻ നിർദേശങ്ങളിലെ മാറ്റങ്ങളും ഇതിലുൾപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar Ministry of Healthnew travel policy
News Summary - Everyone should be aware of the new travel policy - Ministry of Health
Next Story