ആവേശമായി മീഡിയവൺ ഓണപ്പൂത്താലം
text_fieldsദോഹ: ഖത്തറിലെ മലയാളി പ്രവാസികള്‍ക്ക് നിറവൈവിധ്യങ്ങളുടെ ഓണാഘോഷമൊരുക്കി ഓണപ്പൂത്താലം ഓണ്‍ലൈന്‍ ഷോ അരങ്ങേറി. പ്രശസ്ത പിന്നണി ഗായകന് ഇഷാന് ദേവും സംഘവും ഒരുക്കിയ മ്യൂസിക് ഷോയും പ്രവാസി കലാകാരന്മാര് അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികളും ഷോക്ക് മിഴിവേകി. അതിജീവനത്തിെൻറ ആമോദം എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന ഓണപ്പൂത്താലത്തിെൻറ നാലാമത് സീസണിനാണ് ദോഹയില്‍ പരിസമാപ്തിയായത്. ഓണപ്പാട്ടുകള്‍ക്ക് പുറമെ ഇഷാന് ദേവ് ആലപിച്ച മലയാളം തമിഴ് ഗാനങ്ങളും സംഗീതപ്രേമികളില്‍ ഹരം പകര്‍ന്നു.
ഇഷാന് ദേവിന് പിന്നാലെ ഖത്തറിലെ പ്രവാസി ഗായകരായ അജ്മല്‍, സനൂബ് ഹൃദയനാഥ്, ജാന്‍സി റാണി തുടങ്ങിയവരുടെ പാട്ടുകളും ഷോയുടെ മാറ്റുകൂട്ടി. പ്രവാസി കലാകാരന്മാരായ നജീബ് കീഴരിയൂര്‍, ശ്രീജിത്ത് തുടങ്ങിയവര്‍ ചേര്‍ന്നൊരുക്കിയ മിമിക്സ് ഫിഗര്‍ ഷോ, മാര്ട്ടിന് തോമസിെൻറ മാവേലിത്തമ്പുരാൻ എന്നിവ വേറിട്ട ആസ്വാദനം സമ്മാനിച്ചു. 'മീഡിയവണ്‍ -ഗള്‍ഫ് മാധ്യമം' ഖത്തര്‍ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാന് റഹീം ഓമശ്ശേരി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് പരിപാടിയുടെ പ്രായോജകരായ വിവിധ സ്ഥാപനങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ കൈമാറി. പരിപാടിയുടെ മുഖ്യപ്രായോജകരായ എമാമിക്ക് വേണ്ടി കണ്ട്രി മാനേജര്‍ ബസന്ത്, ടീ ടൈമിന് വേണ്ടി അഷ്റഫ്, ഗ്രാന്‍ഡ് ഹൈപര്‍മാര്‍ക്കറ്റ് റീജനല്‍ ഡയറക്ടര്‍ അഷ്റഫ് ചിറയ്ക്കല്‍, ഗോ മുസാഫിര്‍ ഡോട്ട് കോം ജനറല്‍ മാനേജര്‍ ഫിറോസ് നാട്ടു, എ.ബി.എന്‍ കോര്പറേഷന് വൈസ് ചെയര്മാന് ജെ.കെ. മേനോന്, ടുസ്സൂട്ട് ഐവ എക്സ്പ്രസ് കാര്‍ഗോ എം.ഡി അഫ്സല്, റഹീപ് മീഡിയ എം.ഡി ഷാഫി, അല്‍ സഹീം ഇവൻറ്സ് എം.ഡി ഗഫൂര്‍ കാലിക്കറ്റ് തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. റഹീം ഓമശ്ശേരി, മീഡിയവണ്‍ എക്സിക്യൂട്ടിവ് കമ്മിറ്റി വൈസ് ചെയര്മാന് നാസര്‍ ആലുവ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അഹമ്മദ് ഷാഫി, ഗഫൂര്‍, മീഡിയവണ്‍ ഖത്തര്‍ ബ്യൂറോ ഇന്‍ചാര്‍ജ് സൈഫുദ്ദീന്, മാര്‍ക്കറ്റിങ് മാനേജര്‍ നിഷാന്ത് തറമ്മേല്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.