വീട്ടമ്മമാർക്ക് വഴികാട്ടി 'മുസാവ' എക്സിബിഷൻ
text_fieldsദോഹ: ഖത്തറിലെ മലയാളി കുടുംബിനിമാർ വീട്ടിലൊരുക്കിയ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താൻ അവസരമൊരുക്കി മുസാവ എക്സിബിഷൻ.
വീട്ടിലുണ്ടാക്കിയ രുചിയേറിയ ഭക്ഷണങ്ങൾ, മസാലപ്പൊടികൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങിയവയുടെ പ്രദർശനവും വിൽപനവുമായി മുസാവ വനിത കൂട്ടായ്മ സംഘടിപ്പിച്ച 'വെസിറ്റോ 21' എക്സിബിഷൻ ശ്രദ്ധേയമായി.
ഇന്ത്യൻ ഇൻറഗ്രേറ്റഡ് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി അസ്മ മൗസ അൽ അത്തെ ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജ്, ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ, കുൽദീപ് കൗർ, ഐ.എസ്.സി പ്രതിനിധി അഡ്വ. ജാഫർഖാൻ, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, നസീം ഹെൽത്ത് കെയർ മാർക്കറ്റിങ് മാനേജർ ഇക്ബാൽ അബ്ദുല്ല, ലോകകേരള സഭാംഗം അബ്ദുറഊഫ് കൊണ്ടോട്ടി, എഫ്.സി.സി മാനേജിങ് ഡയറക്ടർ ഹബീബ് റഹ്മാൻ കിഴിശ്ശേരി, മജീദ് നാദാപുരം,ആഷിഖ് മാഹി, ഹയ കിച്ചു എന്നിവർ സംസാരിച്ചു.
'മുസാവ' ചെയർപേഴ്സൻ നൂർജഹാൻ ഫൈസലിെൻറ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ലത ആനന്ദ് നായർ അധ്യക്ഷത വഹിച്ചു. അപർണ റെനീഷ് സ്വാഗതവും പ്രതിഭ രതീഷ് നന്ദിയും പറഞ്ഞു.
'മോമി ആൻഡ് മി' വിജയികൾക്ക് സമ്മാനം നൽകി. കുട്ടികളുടെ മറ്റു കലാപരിപാടികളും നടന്നു.
മുസാവ പ്രതിനിധികളായ രശ്മി സന്തോഷ്, നസീഹ മജീദ് , പ്രതിഭ രതീഷ്, വാഹിദ നസീർ, നബീസക്കുട്ടി, റൂമി സതിറാം , സജ്ന മൻസൂർ, ഷിനിജ ഷെമീർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.