പോഡാർ പേൾ സ്കൂളിൽ എക്സിബിഷൻ
text_fieldsദോഹ: പോഡാർ പേൾ സ്കൂളിൽ സോഷ്യൽ സ്റ്റഡീസ് ആൻഡ് സയൻസ് എക്സിബിഷൻ ‘എക്സ്പോമൈറ്റ് 2022-2023’ സംഘടിപ്പിച്ചു. 6-8 ക്ലാസുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. സ്കൂൾ പ്രസിഡൻറ് സാം മാത്യുവും പ്രിൻസിപ്പൽ മഞ്ജരി റിക്രിവാളും പ്രദർശനം ഉദ്ഘാടനം ചെയ്തു. വിഷ്വൽ അവതരണങ്ങളും പ്രവർത്തന മാതൃകകളും തയാറാക്കിയ വിദ്യാർഥികൾക്ക് സൃഷ്ടിപരമായ കഴിവുകൾ അവതരിപ്പിക്കാൻ പരിപാടി മികച്ച അവസരമൊരുക്കി.
സോളാർ പവർ എനർജി, ബഹിരാകാശ ഉപഗ്രഹങ്ങൾ, ജലവൈദ്യുതി ജനറേറ്ററുകൾ എന്നിവയുടെ മാതൃകകൾ വിദ്യാർഥികൾ അവതരിപ്പിച്ചു. ജലചക്രം, സ്പ്രൂട്ട് ഹൗസ്, മനുഷ്യ പരിണാമം, സുപ്രീംകോടതി, പുരാതന ഉപകരണങ്ങൾ, മോഹൻജദാരോ, റോബോട്ടുകൾ, ഹാരപ്പൻ ജനതയുടെ ജീവിതം തുടങ്ങിയവയും പ്രദർശനത്തിലുണ്ടായിരുന്നു. അന്താരാഷ്ട്ര ചെറുധാന്യ വർഷം-2023 പ്രമാണിച്ച് വിദ്യാർഥികൾ വിവിധ ധാന്യങ്ങളും പ്രദർശിപ്പിച്ചു. ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ചെറുധാന്യങ്ങളുടെ പ്രയോജനങ്ങൾ വിശദീകരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.