കുഞ്ഞൂഞ്ഞിന്റെ വലിയ ഓർമകളിൽ.
text_fieldsമസ്കത്ത്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗം പ്രവാസലോകത്തും ദുഃഖം പടർത്തി. രാഷ്ട്രീയ കക്ഷിഭേദമന്യേ പ്രവാസികളുടെ കാര്യത്തിൽ ഇടപെടുന്നതിൽ മുൻപന്തിയിലുള്ള നേതാവായിരുന്നു അദ്ദേഹമെന്ന് വിവിധ പ്രവാസി സംഘടന നേതാക്കൾ ചൂണ്ടിക്കാട്ടി. ആകെ രണ്ടു പ്രാവശ്യമാണ് ഉമ്മൻ ചാണ്ടി ഒമാനിലെത്തിയത്. സ്വകാര്യ സന്ദർശനത്തിനായി 2005ൽ ആയിരുന്നു ആദ്യ സന്ദർശനം.
പിന്നീട് 2009ൽ ഒ.ഐ.സി.സിയുടെ വാർഷിക പരിപാടിക്കായിരുന്നു എത്തിയത്. അന്ന് മലയാളികളുടെ വിവിധ വിഷയങ്ങൾ കേൾക്കാനും പരിഹരിക്കാനും സമയം കണ്ടെത്തുകയും ചെയ്തിരുന്നു.
ഒമാനിൽ ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കാൻ ഇദ്ദേഹത്തിന്റെ ഇടപെടലുകൾ വഴിവെക്കുകയും ചെയ്തിട്ടുണ്ട്.
യമനിൽ തടവിലകപ്പെട്ട നഴ്സുമാരെ ഒമാൻ വഴി നാട്ടിലെത്തിക്കാൻ കഴിഞ്ഞത് ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ മൂലമായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.
തന്നെ കാണാനെത്തുന്ന പ്രവാസി സംഘടന നേതാക്കളോട് സഹകരണ സമീപനമായിരുന്നു എന്നും സ്വീകരിച്ചിരുന്നത്. അതിന് അദ്ദേഹത്തിന് കഷിരാഷ്ട്രീയം തടസ്സമായിരുന്നില്ല...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.