ഖത്തറിലെ എക്സിറ്റ് പെർമിറ്റ് ഇന്ന് മുതൽ ഇല്ലാതാകുന്നു
text_fieldsദോഹ: രാജ്യത്തെ പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ എക്സിറ്റ് പെർമിറ്റ് റദ്ദാക്കൽ ഞായറാഴ്ച മുതൽ പ്രാബല്യത് തിലാകുന്നു. ഇതോടെ രാജ്യത്തെ ബഹുഭൂരിപക്ഷം തൊഴിലാളികൾക്കും സ്പോൺസറുടെ അനുമതിയില്ലാതെ നാട്ടിലേക്ക് യാത്ര ചെയ്യാനാകും. തൊഴിൽ നിയമത്തിലെ പുതിയ വ്യവസ്ഥകൾ പ്രകാരം ഒാരോ സ്ഥാപനത്തിനും അഞ്ച് ശതമാനം ജീവനക്കാരെ മാത്രമേ എക്സിറ്റ് ആവശ്യമുള്ളവരുടെ ഗണത്തിൽ ഉൾപ്പെടുത്താനാകൂ. ഇൗ അഞ്ച് ശതമാനം പേരെ പൂർണമായും സ്ഥാപനത്തിന് തീരുമാനിക്കാനാകും. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം സുഗമമാക്കുന്നതിനാണ് അഞ്ച് ശതമാനം പേരെ എക്സിറ്റ് പട്ടികയിൽ നിലനിർത്താൻ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയത്. അതേസമയം, എക്സിറ്റ് പെർമിറ്റ് ഒഴിവാക്കൽ സർക്കാർ^ അർധ സർക്കാർ ജീവനക്കാർ, വീട്ടുജോലിക്കാർ എന്നിവർക്ക് ബാധകമല്ല.
എക്സിറ്റ് പെർമിറ്റ് ആവശ്യമുള്ള ജീവനക്കാരുടെ വിവരങ്ങൾ കമ്പനികളും തൊഴിലുടമകളും ഇലക്ട്രോണിക്കലി അയക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെൻറ്, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴി അറിയിച്ചു. ഇതിന് പ്രത്യേക പ്ലാറ്റ്ഫോം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
2018 സെപ്റ്റംബർ ആദ്യവാരം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് എക്സിറ്റ് പെർമിറ്റ് ഒഴിവാക്കൽ പ്രഖ്യാപിച്ചത്. ഇൗ തീരുമാനത്തിന് ലോകതലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.