പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ പയ്യോളി സ്വദേശിയെന്ന് പ്രവാസി സംരംഭകർ
text_fieldsദോഹ: ഖത്തറിലെ വ്യവസായിയെ സ്വദേശമായ നാദാപുരം തൂണേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദോഹയിലെ മലയാളി പ്രവാസി സംരംഭകർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തൂണേരി മുടവന്തേരിയിൽ നിന്നാണ് പ്രവാസി വ്യവസായിയായ എം.പി.കെ. അഹമ്മദിനെ കഴിഞ്ഞ ദിവസം തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യെപ്പട്ടത്. ഇതിന് പിന്നിൽ മുമ്പ് അഹമ്മദിൻെറ ദോഹയിലെ കമ്പനിയിൽ പ്രവർത്തിച്ചിരുന്ന പയ്യോളി സ്വദേശിയാണ്.
2010ലാണ് 'സൾഫർ കെമിക്കൽ' എന്ന കമ്പനി ഖത്തറിൽ അഹമ്മദ് തുടങ്ങുന്നത്. ഇൗ കമ്പനിയിലാണ് പയ്യോളി സ്വദേശി മാനേജറായി പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇയാൾ കണ്ണൂർ ചക്കരക്കല്ല് സ്വദേശികളായ രണ്ടുപേരെയും കമ്പനിയിൽ സെയിൽസ്മാൻമാരായി കൊണ്ടുവന്നു. പിന്നീട് പയ്യോളി സ്വദേശിയുടെ നേതൃത്വത്തിൽ സമാനമേഖലയിൽ പ്രവർത്തിക്കുന്ന മെറ്റാരു കമ്പനി തുടങ്ങുകയും അഹമ്മദിെൻറ കമ്പനിയിൽ നിന്നുള്ള ബിസിനസ് അങ്ങോട്ട് മാറ്റുകയും ചെയ്തു. അഹമ്മദിന്‍റെ കമ്പനിയിൽ ജോലി ചെയ്യുേമ്പാൾ തന്നെയാണിത്.
തുടർന്ന് പല ചർച്ചകൾക്കുമൊടുവിൽ പയ്യോളി സ്വദേശിക്ക് അഹമ്മദിെൻറ കമ്പനിയിൽ നിന്ന് എൻ.ഒ.സി നൽകുകയും എല്ലാ ഇടപാടുകളും അവസാനിപ്പിക്കുകയും ചെയ്തു. സൾഫർ കമ്പനിയിൽ നിന്ന് നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും കൈപറ്റിയെന്നും ഇനി ഒരു ബാധ്യതയുമിെല്ലന്നുമുള്ള കരാറിലും ഇവർ ഒപ്പിട്ടിരുന്നു. എന്നാൽ പിന്നീട് തങ്ങൾ സൾഫർ കമ്പനിയിൽ പാർട്ണർമാരായിരുന്നുവെന്നും മൂന്നുപേർക്കും കൂടി ഈ വകയിൽ 2.40 ലക്ഷത്തോളം റിയാൽ അഹമ്മദ് തരാനുണ്ടെന്നും വാദമുന്നയിക്കുകയായിരുന്നു. ഇവർ പാർട്ണർമാരായിരുന്നില്ല. എല്ലാ ബാധ്യതകളും തീർത്തതിന് ശേഷം ഇക്കാര്യത്തിൽ കരാർ ഉണ്ടാക്കിയുമാണ് അവർ കമ്പനിയിൽ നിന്ന് വിട്ടതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
ഇതിനെ തുടർന്നുള്ള സംഭവങ്ങളാണ് അഹമ്മദിന്‍റെ തട്ടിക്കൊണ്ടുപോകലിൽ എത്തിയത്. നാട്ടിൽ േപായ അഹമ്മദിനെ തട്ടിക്കൊണ്ടുപോകാൻ പയ്യോളി സ്വദേശിയുടെ നേതൃത്വത്തിൽ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ഇതിന് ശേഷം ഖത്തറിലെ അഹമ്മദുമായി ബന്ധപ്പെട്ട വ്യവസായികൾക്ക് മൊബൈലിൽ ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു. ദോഹയിലെ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയതിനെ തുടർന്നാണ് ഭീഷണികൾ നിലച്ചത്. ഇപ്പോൾ അഹമ്മദിൻെറ ഖത്തറിലുള്ള സഹോദരങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിെലന്നാണ് പയ്യോളി സ്വദേശി പ്രചരിപ്പിക്കുന്നത്. ഇത് വാസ്തവവിരുദ്ധമാണെന്ന് സഹോദരങ്ങളായ അസീസ്, അഷ്റഫ് എന്നിവരും പറഞ്ഞു.
കമ്പനിയിൽ നിന്ന് പിരിഞ്ഞുപോയപ്പോൾ അവർ ഉപയോഗിച്ച വാഹനം വരെ അഹമ്മദ് അവർക്ക് നൽകുകയാണ് ചെയ്തത്. ഇതിൻെറ രേഖകളും കരാറും കൈവശമുണ്ട്. അഹമ്മദിന്‍റെ മറ്റൊരു കമ്പനിയായ 'ഇക്കോ ഫ്രഷു'മായി പയ്യോളി സ്വദേശിക്ക് ബന്ധമില്ല. പ്രവാസി സംരംഭകർെക്കതിരെ നാട്ടിൽ ഇത്തരത്തിൽ ഭീഷണിയും അക്രമവും പതിവായിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ ആവശ്യെപ്പട്ടു.
ദോഹയിലെ സംരംഭകരായ ഇസ്മായിൽ തെനങ്കാലിൽ, എൻ.കെ. മുസ്തഫ സൗദിയ ഗ്രൂപ്പ്, ഇഖ്ബാൽ നെക്സസ് ഗ്രൂപ്പ്, സജീവൻ ഒടിയിൽ, ബഷീർ, കരീം, അജീഷ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.