പ്രവാസി ക്ഷേമനിധി: പിഴയില്ലാതെ ഇന്നുകൂടി അംഗത്വം പുതുക്കാം
text_fieldsദോഹ: കേരള സർക്കാറിെൻറ പ്രവാസി ക്ഷേമനിധി ബോർഡിൽ പിഴയില്ലാതെ അംഗത്വം പുതുക്കാൻ ഇന്നുകൂടി അവസരം. നിരവധി പേരാണ് മാസകുടിശ്ശിക മുടക്കം വരുത്തിയിരിക്കുന്നത്. ഇത്തരക്കാർക്ക് ബോർഡിെൻറ ആനുകൂല്യങ്ങളോ ക്ഷേമപദ്ധതികൾക്ക് അർഹതയോ ഉണ്ടായിരിക്കില്ല.
കുടിശ്ശിക വരുത്തിയവർക്ക് പിഴയും പലിശയും ഒഴിവാക്കി കുടിശ്ശിക മാത്രം ഒറ്റത്തവണയായി അടച്ച് ഇന്നുകൂടി അംഗത്വം പുനഃസ്ഥാപിക്കാം. ഇന്നാണെങ്കിൽ മുടങ്ങിയ അംശാദായം മാത്രം അടക്കാം. ഓൺലൈൻ വഴിയോ ബാങ്കുകൾ, അക്ഷയ കേന്ദ്രങ്ങൾ മുതലായവ വഴിയോ തുക അടക്കാം. www.pravasiwelfarefund.org സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.ഇതിനകം ധാരാളം പേർ ഈ അവസരം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇനിയും നിരവധിയാളുകൾ ബാക്കിയുണ്ട്.
പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമുള്ള പ്രവാസി ക്ഷേമനിധി ബോർഡിെൻറ പദ്ധതികൾ ഇവയാണ്: 60 വയസ്സ് പൂർത്തിയാക്കിയവരും അഞ്ചു വർഷത്തിൽ കുറയാത്ത കാലയളവിൽ മുടങ്ങാതെ 300 രൂപ വീതം മാസം അംശാദായം അടച്ചവരുമായ അംഗങ്ങൾക്ക് 2000 രൂപ െപൻഷൻ, അഞ്ചുവർഷത്തിൽ കുറയാത്ത അംശാദായം അടച്ചിട്ടുള്ള അംഗം മരിച്ചാൽ ആശ്രിതർക്ക് കുടുംബപെൻഷൻ, അംഗം പെൻഷൻ വാങ്ങുന്നതിന് മുമ്പ് മരിച്ചാൽ ഭാര്യക്ക് 2000 രൂപ തന്നെ പെൻഷൻ, പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുേമ്പാഴാണ് അംഗം മരിക്കുന്നതെങ്കിൽ ഭാര്യക്ക് 1000 രൂപ പെൻഷൻ, അംഗത്തിന് സ്ഥിരമായ ശാരീരിക വൈകല്യം നേരിടുകയോ മരണം സംഭവിക്കുകയോ ചെയ്താൽ സാമ്പത്തികസഹായം, അപകടം, രോഗം എന്നിവ മൂലം അംഗം മരിക്കാനിടയായാൽ ആശ്രിതർക്ക് പ്രത്യേക സാമ്പത്തിക സഹായം, അംഗത്തിന് പ്രത്യേക ചികിത്സക്ക് സഹായം, വനിത അംഗത്തിനും ആശ്രിതരായ പെൺമക്കൾക്കും വിവാഹധനസഹായവും പ്രസവാനുകൂല്യവും, വസ്തുവാങ്ങുന്നതിനും വീട് നിർമിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള വായ്പാപദ്ധതി, മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവിനുള്ള സാമ്പത്തിക സഹായവും വായ്പയും, പ്രവാസം കഴിഞ്ഞു മടങ്ങിവരുന്നവർക്ക് സ്വയംതൊഴിൽ വായ്പാ പദ്ധതി, ക്ഷേമനിധി പദ്ധതിയിൽ അംഗത്വമെടുക്കാൻ നിലവിൽ വ്യവസ്ഥയില്ലാത്ത 55 വയസ്സിനുമുകളിലുള്ള പ്രവാസി കേരളീയർക്ക് ചികിത്സാസഹായവും അത്യാവശ്യ ധനസഹായവും പെൻഷനും. എന്നാൽ, ഈ ആനുകൂല്യങ്ങൾക്ക് ബോർഡിൽ അംഗത്വം പ്രധാനമാണ്.
കേരള സർക്കാറിെൻറ സർവേ പ്രകാരം 22 ലക്ഷം മലയാളികളാണ് വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുന്നത്.ഇതിൽ 90 ശതമാനം പേരും ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലാണുള്ളത്.പ്രവാസികൾക്കായി വിവിധ ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചു നടത്താനായി 2008ലാണ് പ്രവാസി ക്ഷേമനിധി ബോർഡ് രൂപവത്കരിക്കുന്നത്. 2.25 ലക്ഷം പേർ മാത്രമാണ് ബോർഡിൽ അംഗങ്ങളായുള്ളത്.അംഗത്വത്തിനുള്ള അപേക്ഷാഫോറങ്ങളും മറ്റ് വിശദവിവരങ്ങളും കേരള പ്രവാസി ക്ഷേമ ബോർഡിെൻറ ഓഫിസുകളിൽനിന്ന് ലഭിക്കും. ജില്ലകളിലെ കലക്ടറേറ്റുകളിൽ പ്രവർത്തിക്കുന്ന നോർക്ക സെല്ലുകളിൽനിന്നും വിവരങ്ങൾ ലഭിക്കും. അപേക്ഷയോടൊപ്പം 200 രൂപ രജിസ്േട്രഷൻ ഫീസ് നൽകണം.
നടപടിക്രമങ്ങൾ പൂർത്തിയായാൽ പ്രവാസിക്ഷേമനിധിയിൽ അംഗങ്ങളാകാം. അംഗങ്ങൾക്ക് മാത്രമേ ബോർഡിെൻറ ആനുകൂല്യങ്ങൾ ലഭിക്കൂ. ഇതിനാൽ എത്രയും പെട്ടെന്ന് അംഗങ്ങളാവണമെന്ന് പ്രവാസികളെ അധികൃതർ ഉണർത്തുന്നു. മാസം 300 രൂപ മാത്രമാണ് അടക്കേണ്ടത്. എന്നാൽ, ഇതിലും പലരും വീഴ്ച വരുത്തുന്നുണ്ട്. ഇതിനാലാണ് അംശാദായം പിഴ ഇല്ലാതെ അടച്ച് അംഗത്വം പുതുക്കാനുള്ള സൗകര്യം ക്ഷേമനിധി ബോർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.